KeralaLatest NewsNews

വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണം മോഷണം പോയതിനു പിന്നില്‍ വേലക്കാരി : യുവതിയുടെ മോഷണത്തിനു മുന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ പോലും തോറ്റു പോകും

നാദാപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണം മോഷണം പോയതിനു പിന്നില്‍ വേലക്കാരി : യുവതിയുടെ മോഷണത്തിനു മുന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ പോലും തോറ്റു പോകും .
പാറക്കടവ് വേവത്ത് വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ കേസിലാണ് വീട്ടുവേലക്കാരി അറസ്റ്റിലായിരിക്കുന്നത്. ചാലപ്പുറത്ത് പുതിശ്ശേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന വടയം സ്വദേശി ഹാജറ (36)യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Read Also : കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍തൃവീട്ടിലെ കിടക്കയും കട്ടിലും ഗ്യാസ് സിലിണ്ടറും ഉപകരണങ്ങളും എടുത്ത്

തിങ്കളാഴ്ച ബന്ധുവീട്ടില്‍ പോകുന്നതിനിടയിലാണ് ഇവരെ വേറ്റുമ്മലില്‍വച്ച് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ വീട്ടില്‍നിന്ന് 25 പവര്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പീറ്റയില്‍ ഇസ്മയിലിന്റെ വീട്ടില്‍ നിന്ന് 30 പവന്‍ മോഷണം പോയത്. മുകളിലത്തെ മുറിയിലെ അലമാരയില്‍നിന്നാണ് ആഭരണങ്ങള്‍ നഷ്ടമായത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ നിന്ന് തുണികള്‍ വാരിവലിച്ചിടുകയോ മറ്റു സാധനങ്ങള്‍ വലിച്ചിടുകയോ ഒന്നും ചെയ്തിട്ടില്ല എന്ന ശ്രദ്ധയില്‍പ്പെട്ടത്. വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണം നടത്തിയിട്ടുള്ളതെന്ന് ഇതോടെ വ്യക്തമായി. മോഷണം നടക്കുമ്പോള്‍
ഇസ്മയിലിന്റെ ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് മോഷണം നടന്നത് വീട്ടുകാര്‍ അറിയുന്നത്. സാഹചര്യത്തെളിവുകള്‍ പരിശോധിച്ച പൊലീസിന് വീടുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണം നടത്തിയതെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഹാജറയിലേക്ക് അന്വേഷണം നീണ്ടത്.

വീട്ടുകാരറിയാതെ രാത്രി വീടിനുള്ളില്‍ താമസിച്ചാണ് ഹാജറ മോഷണം നടത്തിയത്. കിടപ്പുമുറിയിലെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഇസ്മയിലിന്റെ ഭാര്യയും മക്കളും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോഷണം. ഒന്‍പതിന് വൈകീട്ടോടെ വെള്ളൂരിലെ വാടകവീട്ടില്‍ നിന്നിറങ്ങിയ ഹാജറ രാത്രി ഏഴോടെ ഇസ്മയിലിന്റെ വീട്ടില്‍ എത്തി. വീട്ടുകാര്‍ ഉറങ്ങുംവരെ അവരുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരുന്നു. പിന്നീട് നേരത്തെ തുറന്നുവെച്ച മുതല്‍ വഴി മുകളിലെത്തി അലമാരയിലുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. നസീമയുടെയും മക്കളുടെയും ദേഹത്തുള്ള ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. മോഷണശേഷം പുറത്തിറങ്ങിയ പ്രതി നേരം പുലരുംവരെ കാര്‍പോര്‍ച്ചിലും മറ്റുംകഴിച്ച് കൂട്ടിയ ശേഷം ഏഴോടെ വെള്ളൂരിലെത്തി . പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button