Latest NewsKeralaNews

എന്‍എസ്‌എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: എന്‍എസ്‌എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ആലപ്പുഴയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സംവരണം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണ്, ജി സുകുമാരന്‍ നായര്‍ പറഞ്ഞ ശരിദൂരമെന്നും കുമ്മനം പറഞ്ഞു. ശബരിമല പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച്‌ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

ALSO READ: മാന്യതയില്ലാതെ മമത; ഗവർണറെ മൂലയിൽ ഇരുത്തി, പശ്ചിമ ബംഗാളിലെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ച് മുഖ്യമന്ത്രിയുടെ ധാർഷ്ട്യം

എന്‍എസ്‌എസിന്‍റെ ഇപ്പോഴത്തെ നിലപാടില്‍ ആശങ്കയില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. എന്‍എസ്‌എസിലെ പാവപ്പെട്ടവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് സര്‍ക്കാരുകളും വിശ്വാസികളെ വഞ്ചിച്ചെന്നാണ് അദ്ദേഹം വിജയദശമി ദിന സന്ദേശത്തില്‍ പറഞ്ഞത്. അപ്പോഴാണ് സമദൂരത്തിനിടയിലും ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന ആഹ്വാനം സുകമാരന്‍ നായര്‍ നല്‍‌കിയത്.

ALSO READ: കൂടത്തായിയിലെ ജോളി ചെന്നിത്തലയാണെങ്കിൽ അവരുടെ കൈവശമുള്ള സയനൈഡ് പിണറായി വിജയനാണെന്ന് ബി ഗോപാലകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button