കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഗവർണറോട് മാന്യതയില്ലാതെ പെരുമാറിയതായി പരാതി. വേദിയില്‍ അപ്രധാന സ്ഥാനത്ത് ഇരിപ്പിടം നല്‍കിയാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനെ അപമാനിച്ചതെന്നാണ് വിവരം. മമതാ ബാനർജി യഥാർത്ഥത്തിൽ ഗവർണറെ മൂലയിൽ ഇരുത്തിയതായാണ് ആരോപണം. തൃണമൂല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ദുര്‍ഗ്ഗാ പൂജ ചടങ്ങില്‍ ആണ് സംഭവം.
ALSO READ: ഓഹരി വിപണി : ഇന്നത്തെ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
അരികിൽ ഇരുന്നതിനാൽ ചടങ്ങുകള്‍ ഒന്നും തന്നെ കാണാന്‍ സാധിച്ചില്ലെന്നും, മമത സര്‍ക്കാര്‍ മനപ്പൂര്‍വ്വം തന്നെ അപമാനിച്ചെന്നും ധന്‍ഖര്‍ പ്രതികരിച്ചു. വേദിയില്‍ മുന്‍നിരയില്‍ മധ്യഭാഗത്തായാണ് ഗവര്‍ണര്‍ക്ക് ഇരിപ്പിടം നല്‍കേണ്ടത്. എന്നാല്‍ ജഗദീപ് ധന്‍ഖറിന് അറ്റത്താണ് ഇരിപ്പിടം നല്‍കിയത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തനിക്ക് അപ്രധാന സ്ഥാനത്ത് ഇരിപ്പിടം നല്‍കിയതോടെ തന്നെ മാത്രമല്ല പശ്ചിമ ബംഗാളിലെ മുഴുവന്‍ ജനങ്ങളെയുമാണ് സര്‍ക്കാര്‍ അപമാനിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ ഒരിക്കലും പൊറുക്കുകയില്ല. താന്‍ ജനങ്ങളുടെ സേവകനാണ്. ഇതൊന്നും തന്റെ ചുമതലകളില്‍ നിന്ന് തന്നെ പിന്‍തിരിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുര്‍ഗ്ഗാ പൂജയില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിവിധ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.
Post Your Comments