ലക്‌നൗ: അയോദ്ധ്യ കേസ് വിധിവരാനിരിക്കെ വൻ സുരക്ഷ സംവിധാനവുമായി സർക്കാർ. ഡിസംബർ വരെ അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൂടാതെ യുപി സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫ് ചെയര്‍പേഴ്‌സണ്‍ സഫര്‍ അഹമ്മദ് ഫാറൂഖിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
മെഡിക്കല്‍ സീറ്റ് കോഴ; സിഎസ്‌ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ കേസ്
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുളള അഞ്ചംഗ ബെഞ്ചിന് മുന്നില്‍ ഫറൂഖിന്റെ ജീവിതത്തിന് ഭീഷണി ഉണ്ടെന്ന് മധ്യസ്ഥത സമിതി അംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ജസറ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്‌എ നസീര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്.
Post Your Comments