ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം പെരുമ്പാവൂര്‍ കോടതിയില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ കഴിഞ്ഞദിവസം മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ആനക്കൊമ്പ് വിഷയത്തില്‍ കുറേക്കാലങ്ങളായി മോഹന്‍ലാല്‍ പ്രതിസ്ഥാനത്ത് ആണ്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. ആനക്കൊമ്പ് അദ്ദേഹത്തിന് കിട്ടിയതെങ്ങനെ എന്നു വിശദീകരിക്കുന്ന ഒരു കുറിപ്പുമായി കഴിഞ്ഞ ദിവസം അരുണ്‍ജിത്ത് എ.പി എന്ന യുവാവ് രംഗത്തെത്തി. നഴ്‌സായ ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കു വച്ച കുറിപ്പ് ഇങ്ങനെയാണ്.
അരുണിന്റെ പോസ്റ്റ്
മോഹൻലാലിൻറെ കയ്യിലെ ആനക്കൊമ്പു കഥ – നടന്ന കഥ
മോഹൻലാൽ എന്ന നടൻ , അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിൽ പക്ഷപാതം കാണിക്കുന്നു എന്നതിൽ ഒരു സംശയവും ഇല്ല അതുകൊണ്ടു എന്തിലും പിന്തുണയുണ്ട് എന്ന് ധരിക്കരുത് ., പക്ഷെ കൃഷ്ണകുമാർ എന്ന തൃപ്പൂണിത്തുറക്കാരൻ വീട്ടിൽ സൂക്ഷിക്കാൻ തന്നതാണ് എന്ന വാദം സത്യമാണ് എന്ന് ഒരു തോന്നലുണ്ട് അങ്ങനെ ഒന്നുണ്ടാകാം എന്ന് തീർച്ചയായും കരുതുന്നു .
ചൊവ്വഴ്ചയോ മറ്റോ ആണ് തീയറ്ററിൽ ആകെ ബഹളം , അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം റൂമുകൾ എല്ലാം വലിയ തിരക്ക് . ഓപ്പറേഷൻ തീരുമ്പോഴേക്കും ഉറപ്പായും പത്തു കഴിയും , സാധാരണ വൈകുന്നേരം ഓവർ ഓൾ കാര്യങ്ങൾക്കായി ഒരാളെ പുറത്തു ഡ്യൂട്ടി നിർത്താറുണ്ട് അന്ന് ഞാനാണ് ആ ഡ്യൂട്ടി, പുറത്തു ഒരു രോഗി വല്ലാതെ ബഹളം വയ്ക്കുന്നുണ്ട് എന്ന് കേട്ട് അങ്ങോട്ട് ചെന്നു, അന്വേഷിച്ചു . ഉച്ചയ്ക്ക് ശേഷം ചെയ്യും എന്ന് പറഞ്ഞു ഇപ്പോൾ രാത്രിയായി , ഇവിടെ ഇരുപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി , ഞാൻ പ്രേം നായരുടെ ( അമൃത ആശുപത്രി ഡയറക്ടർ ) ബന്ധുവാണ് . വെളുത്തു ,താടിയുള്ള , ഒരു മലയൊക്കെ ഇട്ട മനുഷ്യൻ ക്ഷോഭിക്കുകയാണ്
ഇത്ര കഷ്ടപ്പാട് എനിക്ക് പറ്റില്ല എന്നൊക്കെ പെയ്തു പെറുക്കുന്നുണ്ട് , ആശ്വസിപ്പിക്കാൻ ഭാര്യ പാടുപെടുന്നുണ്ട് എന്നതും സത്യം , ഞാൻ പേര് ചോദിച്ചു പേര് കൃഷ്ണകുമാർ, വീട് തൃപ്പൂണിത്തുറ , കയ്യിൽ av ഫിസ്റ്റുല ( ഡയാലിസിസ് ചെയ്യാനായി ഉണ്ടാക്കുന്ന ഒന്ന് ) ചെയ്യാനായി കാത്തിരിപ്പാണ് , എന്റെ വീട്ടിൽ ഒരു വൃക്ക രോഗി ഉള്ളതാണ് ,,ദേഷ്യം കൂടി ഈ രോഗത്തോടൊപ്പം ഉണ്ട് എന്നത് ശാസ്ത്രീയമല്ല എങ്കിലും സത്യമാണ്, പലവിധ ന്യായങ്ങളും തട്ടാമുട്ടികളും പറഞ്ഞു രാത്രി ഒരു പതിനൊന്നു മണിവരെ അദ്ദേഹത്തെ അവിടെ പിടിച്ചിരുത്തി , വേഗം ഒരു തീയറ്റർ പ്രെപയർ ചെയ്തു ഞാൻ അദ്ദേഹത്തെ അവിടെ കയറ്റി , സർജന് ഒപ്പം അസ്സിസ്റ് ചെയ്യാനും ഞാനാണ് കയറിയത് , ഓപ്പറേഷൻ തുടങ്ങി , ആള് ആകെ അസ്വസ്ഥനായിരുന്നു , ടേബിളിൽ കിടന്നപ്പോഴും ഞാൻ വലിയ വര്ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു , തണുപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ.
മിക്കവാറും സമയം തീയറ്ററിൽ ടേപ്പ് റെക്കോർഡറിൽ പാട്ടു വയ്ക്കും , പ്രത്യേകിച്ച് ഞാൻ. അങ്ങനെ ഓപ്പറേഷൻ നടക്കുന്നു , ലോക്കൽ അനസ്തേഷ്യ യിൽ ആണ് സർജറി, പുള്ളിയോട് ഞാൻ ഇടതടവില്ലാതെ സംസാരിക്കുന്നുമുണ്ട് . ഇതിനിടയിൽ “ആറ്റു മണൽ പായയിൽ അന്തി വെയിൽ ചാഞ്ഞനാൾ “ എന്ന മോഹനലാൽ ഗാനം വന്നു , ഞാൻ ആ പാട്ടു ശ്രദ്ധിച്ചു മിണ്ടാതെ ഇരിക്കുകയാണ് , അതിനിടയിൽ ഇദ്ദേഹത്തിന്റെ വക കമെന്റ് “ അവൻ ഈ പാട്ടു നന്നായി പാടിയിട്ടുണ്ട് “ ഞാൻ മോഹൻലാലിൻറെ അടുത്ത ആളിൽ നിന്ന് കേൾക്കുന്ന സംസാര രീതി കണ്ടു ചോദിച്ചു മോഹൻലാലിനെ അടുത്തറിയുമോ , പഴയകാലത്തു ചെന്നൈയിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ മോഹനലാൽ ( താരം ആകുന്നതിനു മുൻപ് ) വന്ന കഥമുതൽ പറഞ്ഞു സിനിമ ഇഷ്ടവിഷയം ആയതിനാൽ ഞാൻ ഓരോന്നും ചോദിച്ചു, അതിനിടയിൽ ആനക്കൊമ്പു വിഷയവും വന്നു, അത് എന്റേതാണ് , ഇവൻ( മോഹൻലാൽ) പഴയ ഇതേപോലത്തെ സാധങ്ങൾ കണ്ടാൽ എടുത്തോണ്ട് പോകും , ഞാൻ എടുത്തോട്ടെ എന്ന് ചോദിച്ചു എടുത്തതാണ് എന്നൊക്കെ പറഞ്ഞു, ഒരുപാടു രാത്രി ആയില്ലെങ്കിൽ ഞാൻ അവനെ വിളിക്കാം എന്നൊക്കെ പറഞ്ഞു പക്ഷെ പാതിരാത്രിയോട് അടുത്ത സമയത്തു അതിനു നിര്ബന്ധിച്ചില്ല .ഒരു ആശുപത്രിയിലെ സാധാരണക്കാരനായ എന്നോട് മക്കളുടെ വിശേഷവും , നിഖിൽ എന്ന പാട്ടുകാരനായ മകനെ പറ്റിയും , യേശുദാസ് പാട്ടു പഠിപ്പിച്ച കഥയുമൊക്കെ പുള്ളി പറഞ്ഞു. മോഹൻലാലിന് വേണ്ടി ആശുപത്രി കിടക്കയിൽ അങ്ങനൊരു കള്ളം അദ്ദേഹത്തിന് എന്നോട് പറയേണ്ട ആവശ്യമില്ല എന്ന് ഞാൻ കരുതുന്നു.അത് മുന്നിൽ വച്ച് പറയുകയാണ് മോഹൻലാൽ മനസാക്ഷിയുടെ കോടതിയിൽ തെറ്റുകാരനാണ് എന്ന് കരുതുക വയ്യ .
മോഹനലാലിന്റെ എല്ലാ നിലപാടിലും ഉള്ള പിന്തുണയല്ല, അദ്ദേഹത്തിലെ നടനെ ബഹുമാനിക്കുന്നുമുണ്ട് .
ആ രാത്രിയിൽ ഞാൻ എപ്പോഴോ ഉറങ്ങി , രാവിലെ അദ്ദേഹത്തെ മോഹൻലാൽ വിളിച്ചിരുന്നുവോ , ഈ കൃഷ്ണകുമാർ ചേട്ടൻ ഇപ്പോൾ എവിടെയാണ് ? അറിയില്ല
https://www.facebook.com/arunjithap.arunjith/posts/2351780228252480
Post Your Comments