ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രിന്റ് ചെയ്തിരുന്ന അതേരീതിയിൽ 2000 രൂപയുടെ നോട്ടുകൾ കിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്നതായി റിപ്പോർട്ട്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍സെല്‍ ആണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. 2,000 രൂപ നോട്ടിന്റെ ഹൈടെക് പ്രിന്റിംഗ് ഫീച്ചറുകള്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ സിന്‍ഡിക്കേറ്റുകള്‍ കൈവശപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടില്‍ സ്ഥിതിചെയ്യുന്ന പ്രസിലാണ് നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നത്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ കറന്‍സി കൂടാതെ ബംഗ്ലാദേശ് കറന്‍സിയും അച്ചടിക്കുന്നുണ്ടെന്നും ഈ സംഭവമെല്ലാം പാകിസ്ഥാന്റെ അറിവോടെയാണെന്നും കണ്ടെത്തിയിരുന്നു.
Also read : 2000 രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന വാര്‍ത്ത , വിശദീകരണവുമായി ആര്‍.ബി.ഐ
സ്‌പെഷ്യല്‍ സെല്‍ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളില്‍ ഒപ്ടിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. വളരെ ക്വാളിറ്റി കൂടിയ മഷിയാണിത്. നോട്ട് ചെരിക്കുമ്പോള്‍ 2,000 രൂപ നോട്ടില്‍ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നതു കാണാൻ സാധിക്കും. ഇന്ത്യന്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങള്‍ പാകിസ്ഥാനില്‍ അച്ചടിക്കുന്ന വ്യാജനിലുമുണ്ട്. നോട്ടിന്റെ ഇടതു വശത്തെയും വലതു വശത്തെയും അറ്റങ്ങളില്‍ അല്‍പം ഉയര്‍ത്തി പ്രിന്റ് ചെയ്തിരിക്കുന്ന ബ്ലീഡ് ലൈനുകളാണ് ഇവ. കാഴ്ച കുറവുള്ളവര്‍ക്ക് നോട്ടു കൈകാര്യം ചെയ്യാന്‍ സഹായിക്കുവാനായി ഉൾപെടുത്തിയിട്ടുള്ള ഫീച്ചറാണിത്. ആറു മാസം മുന്‍പ് പിടികൂടിയ കള്ള നോട്ടുകളില്‍ ഇല്ലാതിരുന്ന ഈ ഫീച്ചറും പുതിയ കള്ള നോട്ടുകളില്‍ ഉണ്ടെന്നും നോട്ടുകളുടെ വലതു ഭാഗത്ത് താഴെ പ്രിന്റ് ചെയ്തിരിക്കുന്ന എക്‌സ്‌പ്ലോഡിംഗ് സീരിസ് നമ്പറുകള്‍ പോലും ഇപ്പോള്‍ കള്ള നോട്ടുകളില്‍ കാണാമെന്ന് സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പാകിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്ന ഇന്ത്യന്‍ നോട്ടുകള്‍ രാജ്യത്തേക്ക് കടത്തുന്നതിന് പിന്നില്‍ പിടികിട്ടാപുള്ളിയായ ദാവൂദ് ഇബ്രാഹിന്റെ മേല്‍നോട്ടത്തിലുള്ള ഡികമ്പനിയാണെന്നാണ് സൂചന.
Post Your Comments