ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ മുംബൈയ്ക്കെതിരേ എട്ട് വിക്കറ്റിന്‍റെ തോൽവിയേറ്റുവാങ്ങി കേരളം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറിൽ 199 റണ്‍സിന് ഓൾഔട്ടായി. 38.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് മുംബൈ വിജയം നേടിയത്. യശസ്‌വി ജയ്സ്വാൾ നേടിയ തകർപ്പൻ സെഞ്ചുറിയാണ് മുംബൈയ്ക്ക് ജയമൊരുക്കിയത്. 132 പന്തുകൾ നേരിട്ട ജയ്സ്വാൾ 122 റണ്‍സ് ആണ് നേടിയത്.
Read also: വരുമാനം കുറഞ്ഞു, ഭീമമായ തുകയുടെ കടക്കെണി , സര്‍ക്കാര്‍ രക്ഷിക്കണമെന്ന് എയര്‍ടെല്‍
സഞ്ജു സാംസണ്‍ (15), വിഷ്ണു വിനോദ് (9), സച്ചിൻ ബേബി (8), ജലജ് സക്സേന (6), മുഹമ്മദ് അസ്ഹറുദ്ദീൻ (15) എന്നിവരെല്ലാം മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. 30 റണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് പോയ കേരളത്തെ ഒൻപതാം വിക്കറ്റിൽ നിധീഷ് എം.ഡി-അക്ഷയ് ചന്ദ്രൻ കൂട്ടുകെട്ടാണ് നാണക്കേടിൽ നിന്നും രക്ഷിച്ചത്.
Post Your Comments