റോം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയപ്പോഴാണ് അദ്ദേഹം മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് മുന്‍പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു കൂടിക്കാഴ്ച.
Read also: കടലുമായുള്ള സംഭാഷണം മനസിലോര്‍ത്ത് കവിതയെഴുതി പ്രധാനമന്ത്രി
മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരന്‍ മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകള്‍ അറിയിക്കാന്‍ മാര്‍പ്പാപ്പ മുരളീധരനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
Post Your Comments