മുംബൈ: അമിത മദ്യപാനം ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ശ്രുതി കമൽഹാസൻ. ഒരു അഭിമുഖത്തിലാണ് ശ്രുതി കമൽഹാസന്‍റെ വെളിപ്പെടുത്തൽ. കുറച്ചുകാലമായി സിനിമകളിലൊന്നും സജീവമല്ലാത്ത ശ്രുതി, അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് വെളിപ്പെടുന്നത്. മദ്യപാന ശീലം തനിക്ക് അപകടകരമായി മാറിയെന്നും അവർ പറയുന്നു.ഒരു ടെലിവിഷന്‍ പരിപാടിയില്‍ ആണ് സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം ശ്രുതി വെളിപ്പെടുത്തിയത്.
മലപ്പുറത്ത് 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം മദ്യപാനം ഉപേക്ഷിച്ചുവെന്ന് ശ്രുതി പറയുന്നു. പിന്നീട് ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി താൻ ചികിത്സയിലായിരുന്നു. ഇപ്പോൾ ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്തു. സിനിമയിലേക്ക് തിരിച്ചുവരും- ശ്രുതി പറഞ്ഞു. മൈക്കൽ കോർസെലുമായുള്ള പ്രണയബന്ധം തകർന്നതിനെക്കുറിച്ചും ശ്രുതി പരിപാടിയിൽ പറയുന്നുണ്ട്.
ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് നടി സുപ്രീം കോടതിയിൽ
കാമുകന്‍ മൈക്കല്‍ കോര്‍സെലുമായുള്ള പ്രണയബന്ധം തകര്‍ന്നതും തന്നെ ബുദ്ധിമുട്ടിച്ചുവെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. ആ ബന്ധത്തില്‍നിന്ന് നല്ലതും ചീത്തയുമായ ഒരുപാടു പാഠം പഠിച്ചു. ഇപ്പോള്‍ അതും മറക്കാന്‍ ഉള്ള ശ്രമത്തിലാണ്. നല്ലൊരു ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് ഇപ്പോഴെന്നും ശ്രുതി പറഞ്ഞു.
Post Your Comments