കോഴിക്കോട് : കൂടത്തായി മരണപരമ്പരയില്‍ ജോളിയ്ക്ക് വിദഗ്ദ്ധ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ചോദ്യം ചെയ്യലിനെ അവര്‍ നേരിടുന്നത് അതിവിദഗ്ദ്ധമായി. ഒടുവില്‍ തെളിവുകള്‍ നിരത്തുമ്പോഴും നിസ്സംഗതയോടെയാണ് കുറ്റങ്ങള്‍ സമ്മതിക്കുന്നത്.
ടോം തോമസ്, അന്നമ്മ തോമസ് എന്നിവരെ കൊലപ്പെടുത്തിയത് തന്റെ ആദ്യഭര്‍ത്താവ് റോയി തോമസായിരിക്കും എന്നായിരുന്നു ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ജോളിയുടെ നിലപാട് എടുത്തത്. എന്നാല്‍ അന്നമ്മയുടെ മരണസമയത്തു വീട്ടിലുണ്ടായിരുന്നവരുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതോടെ ജോളി പ്രതിരോധത്തിലാകുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.
ടോം തോമസ് മരിക്കുന്ന സമയത്തു വീട്ടില്‍ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ജോലിക്കാരന്റെ മൊഴിയും ജോളിയാണു മരണവിവരം അറിയിച്ചതെന്ന അയല്‍വാസിയുടെ മൊഴിയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെ ടോം തോമസിന്റെ കൊലപാതകത്തിലും ജോളി കുറ്റം സമ്മതിച്ചു.
റോയി തോമസിന്റേത് ആത്മഹത്യയാണെന്ന നിലപാടായിരുന്നു തുടക്കത്തില്‍ ജോളി സ്വീകരിച്ചത്. സയനൈഡ് നല്‍കിയെന്ന പ്രജികുമാറിന്റെയും മാത്യുവിന്റെയും മൊഴികള്‍ ചൂണ്ടിക്കാട്ടിയതോടെ മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നല്‍കിയത് എന്നും ജോളി പറഞ്ഞു. എന്നാല്‍ സംഭവം നടന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലാതിരുന്നതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് ചൂണ്ടിക്കാട്ടിയതോടെ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു
Post Your Comments