അരൂര്‍: സാങ്കേതിക സര്‍വകലാശാലയുമായും എംജി സര്‍വകലാശാലയുമായും ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വൈസ് ചാന്‍സലറോട് ചോദിച്ചാല്‍ വസ്തുതയറിയമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനമെടുക്കുന്നത് സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറുമാണ്. സര്‍വകലാശാല ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും കെ.ടി ജലീൽ പറയുകയുണ്ടായി.
എല്ലാ മേഖലയിലും അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്കാന് ഉത്തരവാദിത്തപ്പെട്ടവരാണ് ഈ സര്‍ക്കാര്‍. അതിന്റെ പേരില്‍ എത്രവലിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചാലും പ്രശ്നമല്ല. സ്വയംഭരണാധികാരത്തോടെയാണ് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ നടന്നത് പോലെ ഇപ്പോഴും സര്‍വകലാശാലകളില്‍ നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവിന് തോന്നിപ്പോയതുകൊണ്ടാവും ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Post Your Comments