ന്യൂഡല്‍ഹി: വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ സംരക്ഷണം മുൻ ക്രിക്കറ്റ് താരവും, ബി ജെ പി എം പിയുമായ ഗൗതംഗംഭീര്‍ ഏറ്റെടുത്തു. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളായ 100 കുട്ടികളുടെ സംരക്ഷണമാണ് ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുന്നത്.
ALSO READ: ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
ഭാരതത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരോടുള്ള നന്ദിയറിയിക്കാന്‍ ലഭിച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ മക്കളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ കഴിയുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് പ്രസിഡന്റ് ഷി ചിൻപിങ്
ഡല്‍ഹിയിലാണ് ഗംഭീറിന്റെ സംഘടനയുടെ ആസ്ഥാനം. നിലവില്‍ ബിജെപിയുടെ ലോക്‌സഭാ എംപിയാണ് ഗൗതം ഗംഭീര്‍. ഈസ്റ്റ് ഡല്‍ഹി ലോക്‌സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിയായ അരവിന്ദര്‍ സിംഗിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്.
Post Your Comments