WomenLife Style

ഗര്‍ഭധാരണത്തിനുള്ള സാധ്യത ഉയര്‍ത്താന്‍ സഹായിക്കുന്ന ചില ആഹാരങ്ങള്‍

ചില ജൈവപരമായ കാരണങ്ങള്‍ പലപ്പോഴും ഗര്‍ഭധാരണത്തിന്‌ വെല്ലുവിളി ഉയര്‍ത്താറുണ്ട്‌. നല്ല ചിന്തകളും മികച്ച ഭക്ഷണരീതികളും ഗര്‍ഭധാരണം എളുപ്പമാക്കാന്‍ ഒരുപരിധി വരെ സഹായിക്കും. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടുന്നില്ല എങ്കില്‍ ശരിയായ ഭക്ഷണങ്ങളിലൂടെ ഗര്‍ഭധാരണത്തിനുള്ള സാധ്യത ഉയര്‍ത്താന്‍ കഴിയും. പാല്‍, ഉരുളക്കിഴങ്ങ്‌ , ചോളം തുടങ്ങിയവയില്‍ കാണപ്പെടുന്ന സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റ്‌ ശരീരത്തിലേക്ക്‌ എത്തുന്നത്‌ കുറയ്‌ക്കാന്‍ സമ്പൂര്‍ണ ധാന്യങ്ങള്‍ സഹായിക്കും. ജനനേന്ദ്രിയങ്ങളിലെ ജ്വലനം കുറച്ച്‌ ഗര്‍ഭധാരണ സാധ്യത ഉയര്‍ത്താന്‍ ഇത്‌ സഹായിക്കും. തുടര്‍ന്നും ഇഷ്ടമുള്ള ആഹാരങ്ങള്‍ കഴിക്കാം, എന്നാല്‍ അവയ്‌ക്ക്‌ താഴ്‌ന്ന കാര്‍ബോഹൈഡ്രേറ്റ്‌ ജിഐ ആണന്ന്‌ ഉറപ്പു വരുത്തണം. ( ജിഐ-ഗ്ലൈക്കായെമിക്‌ ഇന്‍ഡക്‌സ്‌- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ ഉയര്‍ത്താനുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ ശേഷിയെ സൂചിപ്പിക്കുന്ന സംഖ്യ).

സമ്പൂര്‍ണ ധാന്യങ്ങള്‍ ഇന്‍സുലീന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും. അതിലൂടെ ഹൃദ്രോഗം, പ്രമേഹം എന്നിവ വരാനുള്ള സാധ്യതകള്‍ കുറയ്‌ക്കും. കൂടാതെ കൊളസ്‌ട്രോള്‍ നില താഴ്‌ത്താനും സഹായിക്കും. വെള്ള ബ്രഡിന്‌ പകരം സമ്പൂര്‍ണ ധാന്യംഅടങ്ങിയ ബ്രഡ്‌, പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍ക്ക്‌ പകരം ഓട്‌സ്‌ തുടങ്ങിയവ തിരഞ്ഞെടുക്കുക. ജിഐ നില കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. ആഹാരത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്‌ പ്രോട്ടീന്‍. പുതിയഹോര്‍മോണുകള്‍ ഉണ്ടാകുന്നതിന്‌ സഹായിക്കും എന്നതിനാല്‍ എതെല്ലാം തരം പ്രോട്ടീനുകളാണ്‌ നിങ്ങള്‍ക്കാവശ്യമെന്നതിന്‌ പ്രത്യേക പരിഗണന നല്‍കണം. മൃഗ പ്രോട്ടീനുകള്‍ക്ക്‌ പകരം വിത്തുകള്‍, പയര്‍, പരിപ്പ്‌ പോലുള്ള സസ്യ പ്രോട്ടീനുകള്‍ 25 ഗ്രാം വീതം കഴിക്കുക.

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരരീതി ശീലിക്കുക. മഗ്നീഷ്യം, കാല്‍സ്യം, വിറ്റാമിന്‍ ബി12 പോലെ ശീരത്തിനാവശ്യമായ ധാതുക്കളും പോഷകങ്ങളും ഇവ നല്‍കും അതേസമയം കലോറി കുറവുമായിരിക്കും. പാല്‍, തൈര്‌, വെണ്ണ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനൊപ്പം ഗര്‍ഭ ധാരണത്തിനുള്ള സാധ്യത ഉയര്‍ത്താനും ഇത്‌ സഹായിക്കും. സംസ്‌കരിച്ച ആഹാരങ്ങള്‍, കൊഴുപ്പ്‌ കൂടിയ മാംസം തുടങ്ങിയവയില്‍ ട്രാന്‍സ്‌ ഫാറ്റ്‌ അടക്കം നിരവധി അസംസ്‌കൃത കൊഴുപ്പ്‌ അടങ്ങിയിട്ടുണ്ട്‌. ഇവ ശരീരത്തില്‍ ഓക്‌സിജന്‍ രഹിത റാഡിക്കലുകള്‍ ഉയരുന്നതിനും ജ്വലനം ഉണ്ടാകുന്നതിനും കാരണമാകും. ഇത്‌ ഗര്‍ഭധാരണ സാധ്യത കുറയ്‌ക്കും. അതിനാല്‍ നിയന്ത്രിത അളവില്‍ നല്ല കൊഴുപ്പ്‌ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അവൊക്കാഡോ, തക്കാളി എന്നിവ ബ്രഡിനൊപ്പം പരീക്ഷിച്ച്‌ നോക്കുക.

ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും കുഞ്ഞുങ്ങളിലെ ജനനവൈകല്യങ്ങള്‍ കുറയ്‌ക്കുന്നതിനും സഹായിക്കുന്ന പ്രധാന പോഷകങ്ങളില്‍ ഒന്നാണ്‌ ഫോലേറ്റ്‌ അഥവ ഫോളിക്‌ ആസിഡ്‌ . നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ്‌ പോഷകങ്ങള്‍ക്ക്‌ ഒപ്പം ഇവയും ഭക്ഷണത്തിന്റെ ഭാഗമാക്കുക. പച്ച ഇലക്കറികളില്‍ ഫോലേറ്റ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌. പച്ചക്കറി അടങ്ങിയ പലതരം വിഭവങ്ങളും സൂപ്പും മറ്റും കഴിക്കുന്നത്‌ ഫോലേറ്റ്‌ ധാരാളം ശരീരത്തിലെത്താന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button