Latest NewsNewsIndia

മുംബൈയിൽ വൻ തീപിടിത്തം

അന്ധേരി : മുംബൈയിൽ വൻ തീപിടിത്തം. അന്ധേരിയില്‍ ഇരുപത്തിരണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ് അപകടം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും പുകയുയരുകയായിരുന്നു.

വിവരം അറിഞ്ഞയുടൻ അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി. കെട്ടിടത്തില്‍ കുടുങ്ങിയവരില്‍ മുന്നുപേരെ രക്ഷപ്പെടുത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : 50 ലേറെ ശിവസേന പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button