
വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാം എന്നത് ചെറിപ്പഴത്തിന്റെ മേന്മയാണ്. ചെറി നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: പാവയ്ക്കയുടെ ഗുണങ്ങള്‍ അറിയാം…
നന്നായി മൂത്ത കായ്കളില്‍ നിന്ന് വിത്തുകള്‍ ശേഖരിച്ച് വേണം പാകേണ്ടത്. ഗ്രോ ബാഗുകളില്‍ വിത്ത് പാകി വേണം തൈകള്‍ മുളപ്പിക്കാന്‍. പാകി മുളപ്പിച്ച തൈകള്‍ പിന്നീട് മാറ്റി നട്ടാല്‍ മതിയാകും.
മൂന്നടി നീളവും ആഴവുമുള്ള കുഴിയില്‍ തൈകള്‍ മാറ്റി നടാം. കമ്പോസ്റ്റ്, വേപ്പിന് പിണ്ണാക്ക്, ഗോമൂത്രം എന്നിവ വളമായി ഉപയോഗിക്കാം. മുകളിലേക്ക് കുത്തനെ വളരുന്ന ശാഖകള്‍ മുറിച്ചു നീക്കി പടര്ത്തിയെടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. മൂന്നാം വര്‍ഷം മുതല്‍ ചെറിപ്പഴങ്ങള്‍ കായ്ച്ചു തുടങ്ങും.
ALSO READ: ദേവികുളത്തിന് പുതിയ സബ്കളക്ടര്‍
നാലോ അഞ്ചോ പ്രാവശ്യമായി വിളവെടുക്കാവുന്നതാണ് ചെറിപ്പഴങ്ങള്‍. കായ്കള്‍ മൂപ്പെത്തി പൊഴിയുന്നതിനു മുന്‍പ് തന്നെ വിളവെടുക്കാന്‍ ശ്രദ്ധിക്കണം.
Post Your Comments