
കാശ്മീരിലെ ബാരാമുള്ളയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചൽ ഇടയം സ്വദേശിയായ ആർമി ജവാൻ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ജമ്മു കാശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് അഭിജിത് കൊല്ലപ്പെട്ടത്.
ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം പൂർത്തിയായ ശേഷം നാട്ടിലെത്തിക്കും. അമ്മ: ശ്രീകല. സഹോദരി: കസ്തൂരി.
Post Your Comments