മോസ്കോ: ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് സെമിയിലെ തോൽവിയിൽ റഫറീയിംഗിനെതിരെ അതൃപ്തിയുമായി മേരി കോം. എങ്ങനെയാണ് താന്‍ സെമിയിൽ തോറ്റത് ? വിധിനിര്‍ണയം ശരിയോ, തെറ്റോ എന്ന് ലോകം വിലയിരുത്തട്ടെയെന്നു മേരി കോം ട്വിറ്ററിൽ കുറിച്ചു. രണ്ടാം സീഡായ തുര്‍ക്കി താരം ബുസെനാസ് ചകിറോഗ്ലു ആണ് മേരി കോമിനെ തോൽപ്പിച്ചത്.
How and why. Let the world know how much right and wrong the decision is….https://t.co/rtgB1f6PZy. @KirenRijiju @PMOIndia
— M C Mary Kom OLY (@MangteC) October 12, 2019
ആദ്യ റൗണ്ട് മുതൽ മികച്ച പഞ്ചുകളുമായി മേരി മുന്നിൽ നിന്നെങ്കിലും ജഡ്ജസിന്‍റെ തീരുമാനം എതിരാളിക്കൊപ്പമായിരുന്നു. 4-1 എന്ന നിലയിലായിരുന്നുറെ വിധിനിര്‍ണയം. മത്സരഫലം വന്നപ്പോൾ അത്ഭുതം പ്രകടിപ്പിച്ച മേരി കോം, അപ്പീല്‍ നൽകിയെങ്കിലും അത് തള്ളുകയായിരുന്നു.
Also read : എല്‍ബിഡബ്ല്യു വിക്കറ്റെടുത്ത് ജഡേജ; വീഡിയോ വൈറലാകുന്നു
തോൽവി ഏറ്റുവാങ്ങിയെങ്കിലും തലയുയർത്തി തന്നെയാണ് മേരി കോം മത്സരത്തിൽ നിന്നും പടിയിറങ്ങിയത്.സെമിയിലെ വെങ്കല മെഡൽ നേട്ടത്തോടെ ലോക ചാംപ്യന്‍ഷിപ്പില്‍ എട്ട് മെഡൽ നേടുന്ന ആദ്യ ബോക്സിംഗ് താരമെന്ന നേട്ടം മേരി തന്റെ പേരിലാക്കി. 6 സ്വര്‍ണവും ഒരു വെള്ളിയുമാണ് ഇതിനുമുന്‍പ് മേരി കോം സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments