KeralaLatest NewsNews

ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗില്‍ കൊണ്ടു നടന്നു : സയനൈഡിനെ കുറിച്ച് ജോളിയ്ക്ക് അറിവ് ലഭിച്ചത് വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് : പുറത്തുവരുന്നത് പൊലീസിനെ പോലും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

കോഴിക്കോട് : കൂടത്തായി മരണ പരമ്പര നടത്തിയ ജോളിയെ കുറിച്ച് വടകര റൂറല്‍ എസ്പി കെ.ജി സൈമണ്‍ പുറത്തുവിട്ട കാര്യങ്ങള്‍ ആരെയും ഭീതിയിലാഴ്ത്തുന്നതാണ്. ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗില്‍ കൊണ്ടു നടന്നു. ഒരു കൊച്ചു ഡപ്പിയിലാണ് ഇവര്‍ സയനൈഡ് കൊണ്ടു നടന്നിരുന്നതെന്ന് എസ്പി പറയുന്നു.

ഇപ്പോള്‍ ഫോറന്‍സിക് തെളിവുകളുടെ സാധ്യത പരിശോധിക്കുകയാണ് അന്വേഷണ സംഘം. ജോളിയെ ഇപ്പോള്‍ പിടികൂടിയത് നന്നായി എന്നാണ് അദ്ദേഹം പറയുന്നത്. ഓരോ കൊലപാതകങ്ങള്‍ക്കുമിടയിലുള്ള കാലം കുറഞ്ഞു വരികയായിരുന്നു. ആദ്യത്തേത് 2002-ലായിരുന്നെങ്കില്‍, രണ്ടാമത്തേത് 2008-ല്‍. ആറ്, രണ്ട്, ഒന്നര, ഒന്ന് എന്നിങ്ങനെ കൊലപാതകങ്ങള്‍ക്കിടയിലുള്ള കാലപരിധി കുറഞ്ഞു കുറഞ്ഞു വന്നു. അതേസമയം, കൊലപാതക ശ്രമങ്ങള്‍ നിലവില്‍ വലിയ ശ്രദ്ധയിലില്ല. മറ്റൊരു ജില്ലയിലുള്ളവര്‍ ജോളിയുടെ കൊലപാതക ശ്രമത്തെ കുറിച്ച് പറഞ്ഞിരുന്നു. വിഷം കലക്കി എന്ന് തന്നെയാണ് അവര്‍ പറഞ്ഞത്. ആദ്യം അവര്‍ക്ക് സംശയം ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കാന്‍ അവര്‍ ടെസ്റ്റ് ചെയ്യാന്‍ പോയപ്പോള്‍ പൊലീസ് കേസ് ഉണ്ടെങ്കിലേ ടെസ്റ്റ് ചെയ്യാനാകൂ എന്ന് സര്‍ക്കാര്‍ ലാബ് പറഞ്ഞു. അവര്‍ നല്ല മനുഷ്യരായതുകൊണ്ട് ജോളി കുടുങ്ങണ്ടെന്ന് കരുതിയാണ് കേസിന് പിന്നീട് പോകാതിരുന്നത്. ജോളിയുടെ പെരുമാറ്റം വലിയ ഘടകമായിരുന്നു. വളരെ നന്നായാണ് അവര്‍ എല്ലാവരോടും പെരുമാറിയിരുന്നതെന്നും- എസ് പി പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button