പുനെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തോൽപ്പിച്ച്, പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സ് സ്കോറായ 601നെതിരെ ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ 189 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. കേശവ് മഹാരാജിന്റെ വിക്കറ്റിലൂടെ ജഡേജയാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11-ാം ടെസ്റ്റ് പരമ്പര ജയത്തിലൂടെ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.
2nd Test. It's all over! India won by an innings and 137 runs https://t.co/IMXND6IOWv #IndvSA @Paytm
— BCCI (@BCCI) October 13, 2019
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറി മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി 336 പന്തില്‍ 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോഹ്ലിയുടെ ഉയര്‍ന്ന സ്‌കോറാണിത്. ശേഷം ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 275 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ശേഷം ദക്ഷിണാഫ്രിക്കയെ ഫോളോഓണിനയച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫോളോഓണ്‍ ചെയ്യേണ്ടി വന്നത്. ശേഷം ഇന്നിറങ്ങിയ ദക്ഷിണാഫ്രിക്ക തകർച്ചയോടെയാണ് തുടങ്ങിയത്.
48 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറും, 38 റൺസെടുത്ത ടെംബ ബവുമയും, 37 റൺസെടുത്ത വെര്‍നോണ്‍ ഫിലാന്ഡറിനും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഇന്ത്യയ്ക്കായി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അശ്വിൻ രണ്ടു വിക്കറ്റുകളും ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ശേഷിച്ച വിക്കറ്റുകൾ സ്വന്തമാക്കി.
Also read : ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് സെമിയിലെ തോൽവി : റഫറീയിംഗിനെതിരെ മേരി കോം
Post Your Comments