മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ജയിലിൽ ജീവനക്കാർക്കുനേരെ ആക്രമണം ഉണ്ടായി. പിടിച്ചുപറിക്കേസിലെ പ്രതിയാണ് ജീവനക്കാരെ മർദ്ദിച്ചത്. മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്ക് പറ്റി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ജലീൽ, അൻസാർ, ബിനു എന്നിവർക്കാണ് മർദനമേറ്റത്. പിടിച്ചുപറിക്കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഷാജഹാനാണ് ഉദ്യോഗസ്ഥരെ മർദിച്ചത്.
ALSO READ: ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നു
സഹ തടവുകാർക്ക് അനുവദിച്ച വെളിച്ചെണ്ണ ഷാജഹാൻ സ്വന്തം ശരീരത്തിൽ പുരട്ടി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്‌നത്തിൽ കലാശിച്ചത്. സംഭവം ചോദ്യം ചെയ്യാൻ എത്തിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ജലീലിന്റെ നെഞ്ചിൽ ഷാജഹാൻ ഇഷ്ടിക കൊണ്ടിടിച്ചു. തുടർന്ന് ജലീലിനെ രക്ഷിക്കാനെത്തിയ അൻസാറിനേയും ബിനുവിനേയും ഷാജഹാൻ മർദിക്കുകയായിരുന്നു.
ALSO READ: ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം
ഷാജഹാനെതിരെ വധശ്രമത്തിന് മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. പരുക്കേറ്റ ഉദ്യോഗസ്ഥർ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments