വാഷിങ്ടൻ: ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നതായി വിദേശ വാർത്ത ഏജൻസികൾ പറഞ്ഞു. ഇതോടെ യുഎസ് – ചൈന വ്യാപാര തർക്കം അവസാനിക്കുന്നതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ചൈനയുമായി വളരെ മെച്ചപ്പെട്ട വ്യാപാര കരാറിലേക്കടുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ALSO READ: ബിജെപി പ്രവര്‍ത്തകനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു
ഇതേത്തുടർന്ന്, 25,000 കോടി ഡോളർ വില വരുന്ന ചൈനീസ് ഇറക്കുമതിക്കു മേൽ മറ്റന്നാൾ മുതൽ 5% അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറി. കരാറിന്റെ രേഖ ആയിട്ടില്ലെങ്കിലും പൂർണയോജിപ്പിലെത്തിയതായാണ് സൂചന. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ALSO READ: മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചു; ജഗന്‍ മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു
ഇരു രാജ്യങ്ങളും തമ്മിൽ ഒരു മാസത്തിനുള്ളിൽ കരാർ തയാറാക്കാനാവുമെന്നും ചിലെയിൽ നവംബർ 16ന് നടക്കുന്ന ഏഷ്യ പസിഫിക് ഇക്കണോമിക് കോ–ഓപ്പറേഷൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഒപ്പിടാനായേക്കുമെന്നുമാണ് സൂചന. യുഎസ്– ചൈന കരാറിനായി 6 മാസത്തിലേറെയായി നടന്ന ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
Post Your Comments