Latest NewsNewsIndia

ബീച്ചില്‍ പോയപ്പോള്‍ കൈയില്‍ ഉണ്ടായിരുന്ന പ്രത്യേക തരം ഉപകരണമെന്ത്? വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി•മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാമല്ലപുരം ബീച്ച് വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ട് ദിവസമായി അദ്ദേഹമാണ് സമൂഹമാധ്യമങ്ങളിലെ താരം. പ്രഭാത സാവാരിയ്ക്കിടെയാണ് ബീച്ചിലെ ചപ്പുചവറുകള്‍ നീക്കാന്‍ മോദി സമയം കണ്ടെത്തിയത്. എന്നാല്‍ ഈ സാവാരിക്കിടെ മോദിയുടെ കൈവശം ഒരു പ്രത്യേക തരം ഉപകരണമുണ്ടായിരുന്നു. മോദിയുടെ ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു പ്രത്യേക തരം ഉപകരണത്തെപ്പറ്റിയും ചര്‍ച്ചകള്‍ ചൂടുപിടിച്ചു.

തന്റെ കൈവശമുണ്ടായിരുന്ന വടിപോലെയുള്ള ഉപകരണത്തെപ്പറ്റിയുള്ള ആളുകളുടെ ജിജ്ഞാസ ശമിപ്പിക്കാന്‍ ഒടുവില്‍ പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. അക്യു പ്രഷര്‍ റോളര്‍’ എന്ന ഉപകരണമാണിതെന്നും താനിത് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പരമ്പരാഗത ചൈനീസ് ഉപകരണമാണ് അക്യുപ്രഷര്‍ റോളര്‍. രക്ത സഞ്ചാരവും ഒപ്പം ശരീരത്തിലെ ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് താന്‍ മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു. ട്വീറ്റില്‍ ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button