ഉലൻ ഉദേ (സൈബീരിയ): ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വനിത വിഭാഗത്തിലെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ മഞ്ജു റാണി. സെമിഫൈനലിൽ തായ് ലൻഡിന്‍റെ ചുതാമറ്റ് റാക്സാറ്റിനെ ഇടിച്ച് വീഴ്ത്തിയാണ് മഞ്ജു കലാശപ്പോരിലേക്ക് കടന്നത്. 4-1 എന്ന സ്കോറിലായിരുന്നു ഇന്ത്യൻ താരത്തിന്‍റെ വിജയം. മഞ്ജുവിന്‍റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടമാണിത്.
Manju scripts HISTORY!?
First ?? women boxer after 18 years to reach the finals of #AIBAWorldBoxingChampionship on debut. @MangteC in 2001 had reached the finals.
Defeated ?? WC ?medallist Chuthamat Raksat 4⃣-1⃣ to seal her berth in the 48kg. #PunchMeinHiaDum#GoforGold pic.twitter.com/86eREkMAtt— Boxing Federation (@BFI_official) October 12, 2019
Also read : ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി : ചരിത്ര നേട്ടവുമായി മലയാളി താരം സഞ്ചു സാംസൺ
രാവിലെ നടന്ന 51 കിലോഗ്രാം വിഭാഗം സെമി മത്സരത്തിൽ ഇന്ത്യയുടെ സൂപ്പർ താരം മേരി കോം വെങ്കല മെഡൽ നേടിയിരുന്നു. സെമിയിൽ പരാജയം ഏറ്റു വാങ്ങിയിട്ടും വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ താരമെന്ന ഖ്യാതിയാണു മേരി സ്വന്തമാക്കിയത്. രണ്ടാം സീഡായിരുന്ന തുര്‍ക്കിയുടെ ബുസനാസ് സാകിരോഗൊളു 4-1 എന്ന സ്കോറിനാണു മേരി കോമിനെ വീഴ്ത്തിയത്. വെങ്കല മെഡലിലൂടെ എട്ടാം മെഡൽ ആണ് മേരി കോം സ്വന്തമാക്കിയത്.
Also read : വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ്; തോൽവിയിലും തലയുയർത്തി മേരി കോം :വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു
ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ലോക ചാന്പ്യന്ഷിപ്പില് എട്ട് മെഡല്‍ നേടുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ലോക ചാന്പ്യന്ഷിപ്പില് എട്ട് മെഡല്‍ നേടുന്നത്. ക്യൂബന്‍ പുരുഷ ബോക്സര്‍ ഫെലിക്സ് സാവോണിന്റെ ഏഴ് ലോക ചാന്പ്യന്‍ഷിപ്പ് മെഡല്‍ എന്ന റെക്കോർഡാണ് മേരി മറികടന്നത് .
Post Your Comments