ബെംഗളൂരു : വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേട്ടവുമായി മലയാളി താരം സഞ്ചു സാംസൺ. ബംഗളൂരുവില്‍ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 129 പന്തുകളിൽ നിന്നും പുറത്താവാതെ 212 റണ്‍സ് ആണ് സ്വന്തമാക്കിയത്. ഈ ചരിത്ര നേട്ടത്തോടെ, ഉത്തരാഖണ്ഡിന്‍റെ കാണ്‍ വീര്‍ കൗശലിന്റെ (202) റെക്കോർഡാണ് സഞ്ചു മറികടന്നത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ രണ്ടാം ഇരട്ട സെഞ്ചുറിയും, ലിസ്റ്റ് എ ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയും കൂടിയാണിത്.
Also read : വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ്; തോൽവിയിലും തലയുയർത്തി മേരി കോം :വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു
സഞ്ജുവിനൊപ്പം സച്ചിന്‍ ബേബി (127) സെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഇരുവരുടെയും മികച്ച പ്രകടനത്തിലൂടെ കേരളം നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377. സഞ്ജു- സച്ചിന്‍ സഖ്യം. 338 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.റണ്‍സെടുത്തു. സച്ചിന് പുറമെ ഉത്തപ്പ (10), വിഷ്ണു വിനോദ് (7) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
Post Your Comments