Latest NewsKeralaNews

രാജ്യത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവ് : മികച്ച നേട്ടവുമായി കേരളം

തിരുവനന്തപുരം : ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിൽ രാജ്യത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു. ഈ വര്‍ഷം നീതി ആയോഗ് നടത്തിയ രണ്ടാംഘട്ട റാങ്കിംഗിലും ഒന്നാംസ്ഥാനം കേരളം തന്നെ സ്വന്തമാക്കി. ആരോഗ്യ രംഗത്തെ 23 ഇനങ്ങളായി നീതി ആയോഗ് വിലയിരുത്തി പഠനം നടത്തിയപ്പോഴാണ് 2019 ലെ രണ്ടാം ഘട്ടത്തില്‍ കേരളം ഒന്നാമതെത്തിയത്. 2030 ആകുമ്പോൾ മാതൃമരണ നിരക്ക് 70 എങ്കിലും ആയി കുറക്കണമെന്നാണ് ഐക്യരാഷ്ട്ര സഭാ നിര്‍ദ്ദേശമെങ്കിൽ കേരളം വളരെ നേരത്തെ തന്നെ ഈ നേട്ടത്തിലെത്തി.

Also read : കേന്ദ്രം 264 കോടി നല്‍കിയിട്ടും ശബരി റെയില്‍ പാതക്കായി കേരളം ഒന്നും ചെയ്തില്ല, അനുമതി കിട്ടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഒരിഞ്ച് അനങ്ങിയില്ല; കേരളത്തിലെ അഞ്ച് പദ്ധതികള്‍ മരവിപ്പിച്ച്‌ റയിൽവേ

കേരളത്തില്‍ നിലവില്‍ ഒരു ലക്ഷത്തില്‍ 46 മാത്രമാണ് മാതൃമരണനിരക്ക് 2020 ആകുമ്പോഴേക്ക് ഇത് 30 ആക്കുകയാണ് ലക്ഷ്യമിടുന്നത്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും കേരളം ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. കേരളത്തില്‍ ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button