വെള്ളം സംരക്ഷിക്കാനുള്ള ഒരു കുരങ്ങന്റെ ശ്രമത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും മനുഷ്യര്‍ക്കില്ലാതെ പോയത് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. നിഹാരിക സിംഗ് പഞ്ജത എന്ന ട്വിറ്റര്‍ ഉപഭോക്താവ് പങ്കുവെച്ച വീഡിയോയാണ് വൈറലായത്. പതിനാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പൊട്ടിയ പൈപ്പിനടുത്തിരുന്ന് പുറത്തേക്കുപോകുന്ന വെളളത്തെ തടയാന്‍ കൈപത്തി കൊണ്ട് മൂടിവയ്ക്കുന്ന കുരങ്ങനെ കാണാം.
5000ത്തില്‍ അധികം പേര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ട വീഡിയോ നിരവധിപേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വെള്ളം സംരക്ഷിക്കാന്‍ ഇത്രയെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്ന മൃഗങ്ങള്‍, എന്തുകൊണ്ട് മനുഷ്യനിത് ആയിക്കൂടാ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ഭൂമിയിലെ അസാന്മാര്‍ഗ്ഗിയായ ജീവിയാണ് മനുഷ്യനെന്നും ഏറ്റവും പ്രകൃതിവിരുദ്ധമായ ജീവിതശൈലിയിലുള്ളതും മനുഷ്യര്‍ക്കാണെന്നാണ് മറ്റൊരാളുടെ കമന്റ്.
വീഡിയോ:
If other beings of the #wild can have such #grace, #intelligence and #sensitivity …then I really don't know what went wrong with us #humans ..#whoaretherealanimals ?@AdityaPanda @ParveenKaswan pic.twitter.com/cSzFtZm4FY
— Nihareika S. Singh (@Niharika_nsp) October 10, 2019
Humans are the most unethical species, with the most unnatural life-style, on this planet ?
— Rahul Ekbote (@rahul_ekbote) October 11, 2019
Generations of human, learned humanity from animals?
We have Lots of real life examples…— Gurudeep Joshi (@Gurudeep_Joshi) October 11, 2019
Post Your Comments