ന്യൂഡല്‍ഹി: കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണച്ച മലേഷ്യക്ക് തിരിച്ചടി. മലേഷ്യയില്‍ നിന്ന് പാമോയില്‍ ഉള്‍പ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കുറയ്ക്കും. മറ്റ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനും കേന്ദ്രം ഉദ്ദേശിക്കുന്നതായാണ് വിവരം.
മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കുറച്ച് ഇന്തോനേഷ്യ, അര്‍ജന്റീന, യുക്രൈന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്നാണ് സൂചന. ജമ്മു കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രസിഡന്റ് യുഎന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് മലേഷ്യയില്‍ നിന്നുള്ള വസ്തുക്കളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ഇന്ത്യ പാകിസ്ഥാനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലേ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന് മലേഷ്യന്‍ പ്രസിഡന്റ് മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു. കശ്മീര്‍ ഇന്ത്യ ബലമായി കൈവശപ്പെടുത്തി എന്നായിരുന്നു മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശം.
Post Your Comments