കോഴിക്കോട്: കൂടത്തായി കൂട്ടമരണ പരമ്പരയിലെ പ്രതി ജോളിക്ക് സയനൈഡ് നല്‍കിയത് ആരൊക്കെയാണെന്ന് പൊലീസ് കണ്ടെത്തി. പ്രജുകുമാറിനെ കൂടാതെ മറ്റൊരാളില്‍ നിന്നും ജോളി സയനൈഡ് വാങ്ങിയിരുന്നു. എന്നാല്‍ അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇത് തുടരന്വേഷണത്തിന് പൊലീസിന് വെല്ലുവിളിയായേക്കും.
ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ മാത്യുവാണ് രണ്ട് പേരില്‍ നിന്ന് സയനൈഡ് വാങ്ങി നല്‍കിയത്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന പ്രജുകുമാറിനെ കൂടാതെ മറ്റൊരാളില്‍ നിന്നും സയനൈഡ് വാങ്ങി നല്‍കിയതും മാത്യുവാണ്. അതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചനകളുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലെ സംശയങ്ങളാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ജോളിയെ പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തതിന് പിന്നാലെ ഷാജുവിനെയും പിതാവ് സഖറിയാസിനെയും ചോദ്യം ചെയ്തിരുന്നു. ഇരുവരും നല്‍കിയ മൊഴികളിലെ സംശയം ദുരീകരിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും പോലീസ് പരിശോധിക്കുന്നുണ്ട്. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് താമരശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. സിലിയെ കൊലപ്പെടുത്താന്‍ ജോളി മൂന്ന് തവണ ശ്രമിച്ചു. ഇത് ഷാജുവിനും അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments