Latest NewsKeralaIndia

കോന്നിയിൽ വികസനം വരണമെങ്കിൽ സുരേന്ദ്രൻ ജയിക്കണം -സുരേഷ്‌ഗോപി

"ഇന്ത്യ മുഴുവൻ നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ വികസനകുതിപ്പിൽ മുന്നേറുമ്പോൾ കേരളം അതിനൊരു അപവാദമായി മാറുകയാണ്."

കോന്നി : എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ ഉച്ചക്ക് ശേഷമുള്ള പര്യടനം വള്ളിക്കോട് പഞ്ചായത്തിലെ തൃക്കോവിൽ നിന്നുമാരംഭിച്ചു.  രാജ്യസഭാ എംപി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. “ഇന്ത്യ മുഴുവൻ നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ വികസനകുതിപ്പിൽ മുന്നേറുമ്പോൾ കേരളം അതിനൊരു അപവാദമായി മാറുകയാണ്.”

 

കേരളത്തിലെ വികസനമുരടിപ്പിന് കാരണം മാറിമാറി ഭരിച്ച ഇടത് വലത് സർക്കാരുകളുടെ കഴിവുകേടാണ്.വികസനത്തിൽ അനന്തസാധ്യതകളുള്ള കോന്നിയിൽ കാലാകാലങ്ങളായി ഭരിച്ചവർ തീർത്തും ജനവഞ്ചനയാണ് പൊതുസമൂഹത്തോട് ചെയ്തത്. അത്കൊണ്ട് കോന്നിയുടെ യഥാർത്ഥ വികസനത്തിന്‌ സാക്ഷ്യം വഹിക്കാൻ സുരേന്ദ്രന്റെ വിജയം അനിവാര്യമാണ്. ” എന്ന് അദ്ദേഹം പറഞ്ഞു

കർണ്ണാടക ഉപമുഖ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡിന് ശേഷം അദ്ദേഹത്തിന്റെ പിഎ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ബിജെപി വള്ളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് രവികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള,ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവൻ, ജില്ലാ അധ്യക്ഷൻ അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ നായർ, തുടങ്ങിയവർ സംസാരിച്ചു.. സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വോട്ട് അഭ്യർത്ഥിച്ച് മറുപടിപ്രസംഗം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button