കോഴിക്കോട് : വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തുക’- പിന്നെ തന്റെ ഇര മരണത്തെ വരിയ്ക്കുന്നത് സന്തോഷപൂര്‍വം കണ്ടുനില്‍ക്കും.. കൂടത്തായിലെ മരണപരമ്പരകളെ കുറിച്ച് ജോളിയുടെ വിവരണം കേട്ട് പൊലീസ് പോലും ഭയന്നു. ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയത്. അദ്ദേഹത്തോടൊപ്പം താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു.
Read Also : കൂടത്തായി കൊലപാതകം: പോലീസ് മേധാവി പൊന്നാമറ്റത്ത് എത്തി
ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേര്‍ത്ത് നല്‍കിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റല്‍ ക്ലിനിക്കില്‍ വച്ച് മരുന്നില്‍ ചേര്‍ത്ത് സയനൈഡ് നല്‍കിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നു പറഞ്ഞ ജോളി, ആല്‍ഫൈനിനു ജോളി ഇറച്ചിക്കറിയില്‍ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു.
സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ജോളി, എം. എസ്. മാത്യു എന്നിവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. രണ്ടു തവണയായി കൂടത്തായിയിലെ വീട്ടില്‍ മാത്യു സയനൈഡ് എത്തിക്കുകയായിരുന്നെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments