തിരുവനന്തപുരം : ഗൾഫ് രാജ്യത്ത് തൊഴിലവസരം. ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് മുഖേനെ അപേക്ഷിച്ചു. നഴ്സിങ്ങിൽ ബിരുദമോ (ബിഎസ്‌സി) ഡിപ്ലോമയോ (ജിഎന്‍എം) ഉള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും, ഒപി, അത്യാഹിതം, ഗൈനക്കോളജി, ഡെന്‍റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഖത്തര്‍ പ്രൊമട്രിക്കും ഡാറ്റഫ്ളൊയും ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ശമ്പളം 3640 ഖത്തര്‍ റിയാല്‍ (ഏകദേശം 70,000 രൂപ). നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.orgലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബര്‍ 17.
Also read : ഹോമിയോ ആശുപത്രിയിൽ നിയമനം
Post Your Comments