Life Style

അമിത വണ്ണമുള്ളവര്‍ ഗര്‍ഭിണികളാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമിത വണ്ണമുള്ളവരെ എപ്പോഴും അലട്ടുന്ന സന്ദര്‍ഭമാണ് ഗര്‍ഭകാലം. അമിത വണ്ണം മൂലം നാം കുറേ ബുദ്ധിമുട്ടുകള്‍ നേരിടുമെങ്കിലും ഗര്‍ഭകാലത്താണ് അമിതവണ്ണത്തിന്റ പ്രയാസങ്ങള്‍ കൂടുതലും നാം അറിയുന്നത്. അമിത വണ്ണം മൂലം പല അപകടങ്ങളും ഗര്‍ഭിണികള്‍ക്കുണ്ടാകാം. പ്രമേഹ പരിശോധന പോലെ വിവിധ പരിശോധനകള്‍ ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ രൂപം കിട്ടുന്നതിന് വേണ്ടി അള്‍ട്രസൗണ്ട് പരിശോധനയും നടത്തും. അമിത വണ്ണം ഉണ്ടെങ്കില്‍ ഗര്‍ഭകാലത്ത് 7-9 കിലോഗ്രാം വരെ കുറയ്ക്കേണ്ടി വരും. അമിത ഭാരം ഉള്ള സ്ത്രീകള്‍ക്ക് പലപ്പോഴും സാധാരണ ഭാരമുള്ളവരേക്കാള്‍ പ്രസവ ശേഷം ഇക്കാരണത്താല്‍ കൂടുതല്‍ നാള്‍ ആശുപത്രിയില്‍ തങ്ങേണ്ടി വരാറുണ്ട്.

Read also: ഈ ദിവസങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കാനാകില്ല; അറിയിപ്പിങ്ങനെ

അള്‍ട്രാസൗണ്ട് പോലുള്ള ടെസ്റ്റുകളില്‍ പോലും ഗര്‍ഭ കാലത്ത് ജനന വൈകല്യങ്ങള്‍ കണ്ടെത്തുക എന്നത് ഏറെ വിഷമകരമാണ്. ഗര്‍ഭസ്ഥ ശിശുവിന് വലുപ്പം കൂടുതലാണെങ്കില്‍ പ്രസവ സമയത്ത് സങ്കീര്‍ണതകള്‍ ഉണ്ടാകാം. കുഞ്ഞിന് അപകടം സംഭവിക്കാന്‍ ഇത് കാരണമാകും. ഗര്‍ഭകാലത്ത് അമിതവണ്ണമെങ്കില്‍ പ്രസവസമയത്ത് സങ്കീര്‍ണതകള്‍ കൂടാന്‍ സാധ്യതകളേറെയാണ്. അമിത വണ്ണമുള്ളവരില്‍ കൂടുതലും സാധാരണ പ്രസവം നടക്കുക എന്നത് അസാധ്യമായിരിക്കും. സിസേറിയനാണ് പൊതുവേ അമിത വണ്ണമുള്ളവരില്‍ നടക്കുന്നത്. അമിതവണ്ണം കാരണം ഗര്‍ഭഛിദ്രം സംഭവിക്കും. അമിതവണ്ണം പരമാവധി കുറക്കാന്‍ ശ്രമിക്കണം. അമിതവണ്ണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button