ദുബായ്: തന്റെ പാസ്പോര്‍ട്ട് തന്നില്‍ തട്ടിയെടുത്ത് ബാങ്ക് വായ്പയ്ക്ക് ഈടുനല്‍കിയെന്ന് ദുബായിലെ ഒരു പ്രവാസിനല്‍കിയ പരാതി ട്വിറ്ററില്‍ വൈറല്‍. ദുബായ് പോലീസിന് ജാഹിര്‍ സര്‍ക്കാര്‍ എന്നയാളാണ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
തന്നെ ഒരു ഈജിപ്തുകാരനാണ് ദുബായിലേക്ക് കൊണ്ടുവന്നതെന്നും രണ്ട് വര്‍ഷത്തേക്ക് വിസ സ്റ്റാമ്പ് ചെയ്തതിരുന്നുവെന്നും ജാഹിര്‍ സര്‍ക്കാര്‍ ദുബായ് പോലീസിന് നല്‍കിയ ട്വീറ്റില്‍ പറയുന്നു. വിസ സ്റ്റാമ്പ് ചെയ്ത ശേഷം അയാള്‍ തന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബാങ്ക് വായ്പയെടുത്തെന്നും പണം മുഴുവന്‍ തട്ടിയെടുത്തെന്നും പരാതിയില്‍ ആരോപിക്കുന്നു.
Pleas help me 1 Egyption guy brieng me here in dubai and he make visa for me 2 years visa. After visa he make loan for me and take all money. Even he take my passport And put as a garantie please help me dubai police .my boss Egyption he ruin my life.i don’t know what I wil do
— jahir sarkar (@jahirsarkar21) October 11, 2019
ബാങ്ക് വായ്പയ്ക്ക് ഈട് നല്‍കാനായി ജാഹിറിന്റെ പാസ്‌പോര്‍ട്ടാണ് ഇയാള്‍ ഉപയോഗിച്ചത്. എന്നാല്‍ തന്റെ യുഎഇ വിസയുടെ കാലാവധി ഒരു വര്‍ഷം മുമ്പ് അവസാനിച്ചെന്നും പിടിയിലാകാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ജാഹിര്‍ ദുബായ് പോലീസിനോട് പറഞ്ഞു. യുഎഇയിലെ മാനവ വിഭവശേഷി മന്ത്രാലയം, എമിറൈസേഷന്‍ എന്നിവിടങ്ങളില്‍ നിന്നും വിദഗ്‌ധോപദേശം തേടിയ ശേഷമാണ് ദുബായ് പോലീസ് ഇയാളുടെ അപേക്ഷയ്ക്ക് മറുപടി നല്‍കിയത്.
For further assistance, kindly contact our colleagues in @MOHRE_UAE
Thank you for reaching us#YourSecurityOurHappiness#SmartSecureTogether— Dubai Policeشرطة دبي (@DubaiPoliceHQ) October 11, 2019
ജാഹിറിനോട് തന്റെ പ്രശ്‌നത്തെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നല്‍കണമെന്നും ഇയാളുടെ പാസ്പോര്‍ട്ട് തൊഴിലുടമ കൈവശം വച്ചിട്ടുണ്ടോയെന്ന വസ്തുത സ്ഥിരീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തങ്ങളെ സമീപിച്ചതിന് ദുബായ് പോലീസ് ജാഹിര്‍ സര്‍ക്കാറിന് നന്ദി പറഞ്ഞു.
Post Your Comments