ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ നീല ചായ അഥവാ ബ്ളു ടീ അത്ര സുപരിചിതമല്ല. മിക്കവരും ഇങ്ങനെയൊരു ചായ കണ്ടിട്ടൊ കുടിച്ചിട്ടോ ഇല്ലെന്നതാണ് സത്യം. നാട്ടില്‍ സുലഭമായ ശംഖുപുഷ്പം അഥവാ ‘ക്ലിറ്റോറിയ ടെര്‍ണാടീ’ ഉപയോഗിച്ച് തയാറാക്കുന്ന ബ്ലു ടീ രുചിയിലും ആരോഗ്യത്തിലും മുന്‍പിലാണ്. ‘ബ്ലൂ പീ’ പൂക്കള്‍ എന്നും ‘ബട്ടര്‍ഫ്ളൈ’ പൂക്കള്‍ എന്നും ഇവ അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്നാണ് നീല ചായയ്ക്കുള്ള വിശദീകരണം.
വിയറ്റ്നാം, ബാലി, മലേഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകളായി ബ്ലൂ ടീ ഉപയോഗിക്കുന്നു. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും കഴിവുള്ള ധാരാളം ആന്റി ഓക്സിഡന്റുകള്‍ ബ്ലു ടീയില്‍ അടങ്ങിയിരിക്കുന്നു. മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് ഉത്തമമാണ്. പതിവായി ബ്ലൂടീ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും വിഷാദരോഗത്തെ ചെറുക്കുന്നതിനും സഹായിക്കും.
ഇതാ ബ്ലൂ ടീ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ ബ്ലൂടീ ചേര്‍ക്കുക. മൂന്നു മിനിറ്റ് ചായപ്പൊടി വെള്ളത്തില്‍ കുതിര്‍ത്തിടുക. അതിനു ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. മണ് പാത്രത്തില്‍ ബ്ലൂടീ കുടിക്കുന്നതാണ് നല്ലത്. ഇത് ബ്ലൂടീയുടെ സ്വാദ് ചോര്‍ന്നു പോകാതെ പകര്‍ന്നു തരുന്നു.
Post Your Comments