Latest NewsIndia

‘ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീർ വിഷയം വിദേശ നേതാവുമായി ചര്‍ച്ച ചെയ്തതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണം’- അമിത്ഷാ

കശ്മീര്‍ വിഷയം വിദേശ നേതാവുമായി ചര്‍ച്ച നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി : എന്‍സിപി കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ കുടുംബത്തിന്റെ ക്ഷേമം മുന്‍ നിര്‍ത്തിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. കുടുംബത്തില്‍ നിന്നുള്ള പ്രതിനിധിയെപ്പോലെ മാറിമാറിയാണ് ഭരിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.കശ്മീര്‍ വിഷയം വിദേശ നേതാവുമായി ചര്‍ച്ച നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ അപേക്ഷ തള്ളി , ഇടതു നേതാക്കളുമായി കൂടിക്കാഴ്ച നടത്തില്ല

ബ്രിട്ടണ്‍ ലേബര്‍ പാര്‍ട്ടി ലീഡര്‍ ജെറെമി കോര്‍ബിനുമായി യുകെ സന്ദര്‍ശനവേളയില്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.കശ്മീര്‍ സംബന്ധിച്ച്‌ മൂന്നാമതൊരു കക്ഷിക്ക് കൈകടത്തേണ്ട ആവശ്യമില്ല. കശ്മീര്‍ ആഭ്യന്തര വിഷയമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്. എന്നിരിക്കേ കശ്മീരില്‍ സമാധാനാന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രതിനിധി വിദേശ നേതാവിനോട് പറഞ്ഞത്.

ബിജെപി പോസ്റ്ററില്‍ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യ! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

ഇത്തരത്തില്‍ എന്തിനാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങള്‍ വിദേശ നേതാക്കളുമായി ചര്‍ച്ചചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ക്ഷമാപണം നടത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button