വാഷിംഗ്ടൺ: വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെ അമേരിക്കയും ചൈനയും തമ്മിലുള്ള വെർച്വൽ ഉച്ചകോടി അടുത്തയാഴ്ച നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുമായി വ്യാപാരയുദ്ധം തുടരുമ്പോഴും പ്രകോപനപരമായ നിലപാട് ബൈഡൻ ഒഴിവാക്കുമെന്നാണ് സൂചന.
Also Read:ബാറിൽ ക്യൂ നിന്ന യുവതിയുടെ ശരീരത്തിൽ അജ്ഞാതർ സൂചി കുത്തി: എച്ച് ഐ വി പരത്തുന്ന ഗൂഢസംഘമെന്ന് സംശയം
തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് അമേരിക്കക്ക് ചൈനയോട് കടുത്ത അമർഷമുണ്ട്. ഇന്ത്യയിൽ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക അപലപിച്ചിരുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തകർക്കും ചിന്തകന്മാർക്കും എതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അമേരിക്കയ്ക്ക് എതിർപ്പുള്ള വിഷയമാണ്.
ആഗോള കാലാവസ്ഥാ ഉച്ചകോടിയോട് ചൈന പുലർത്തിയ നിസ്സഹകരണത്തെ ‘വലിയ പിഴവ്‘ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഇതിനെ ചൈനയും വിമർശിച്ചിരുന്നു. കൊവിഡ് സാഹചര്യവും ബൈഡനും ഷി ജിൻ പിംഗും ചർച്ച ചെയ്തേക്കും.
Post Your Comments