കോയമ്പത്തൂര്‍: ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ ഇറങ്ങിയതോടെ വാല്‍പ്പാറയിലെ ജനജീവിതം ദുസ്സഹമായി. പലചരക്ക് കടകളും റേഷന്‍ കടകളും ഉള്‍പ്പെടെയുള്ള ആക്രിമിക്കുകയും ഭക്ഷണം കഴിക്കുന്നതും പതിവായിരിക്കുകയാണ്. വീടുകള്‍ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്. കാട്ടാന ശല്യം രൂക്ഷമായതോടെ ഭീതിയോടെയാണ് പ്രദേശത്തെ തൊഴിലാളികള്‍ ജോലിക്ക് പോയി മടങ്ങുന്നത്.
കായമുടി എസ്റ്റേറ്റ്, ശങ്കിലി റോഡ് തുടങ്ങി വിവിധ മേഖലകളിലാണ് ആനകള്‍ ഇറങ്ങിയത്. ഇവിടുത്തെ നാലോളം റേഷന്‍ കടകളും നിരവധി പലചരക്ക് കടകളും ഇവ തകര്‍ത്തിട്ടുണ്ട്. കടകളിലെ ഭക്ഷ്യ വസ്തുക്കള്‍ക്കായാണ് ആനകള്‍ എത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഈ പ്രദേശത്ത് സംഭവിച്ചിരിക്കുന്നത്. രാത്രി കാലങ്ങളില്‍ റോഡിലെത്തുന്ന ആനകള്‍ കാരണം വാല്‍പ്പാറ റോഡില്‍ ഗതാഗതവും തടസ്സവും ്അനുഭവപ്പെടുന്നുണ്ട്.
പ്രദേശത്തെ തോയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഭീതിയോടെയാണ് രാത്രി വീട്ടിലേക്ക് മടങ്ങുന്നത്. ഭീതി മൂലം ഉറങ്ങാനാവുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. കൂവിയും ബഹളം വെച്ചുമാണ് നാട്ടുകാര്‍ ആനക്കൂട്ടത്തെ ഓടിക്കുന്നത്. വനം വകുപ്പ് അധികൃതര്‍ തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments