Latest NewsNewsInternational

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

ഓസ്‌ലോ : ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് ലഭിച്ചത്. എറിത്രിയയുമായുള്ള അതിർത്തി പ്രശ്നം  പരിഹരിച്ചതിനാണ് പുരസ്‌കാരം. 20 വർഷത്തെ സംഘർഷം അവസാനിപ്പിച്ചാണ് സമാധാന കരാർ ഒപ്പിട്ടത്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാന്‍ പ്രയത്‌നിച്ചു എന്നാണ് വിധിനിര്‍ണയത്തെ നൊബേല്‍ സമിതി വിലയിരുത്തിയത്. എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നൊബേല്‍ സമാധാന പുരസ്‌കാര സമിതി. 223 വ്യക്തികളും 78 സ്ഥാപനങ്ങളുമായി 301 പേരുകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.

Also read : നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന പാകിസ്ഥാന്റെ ആവശ്യം: ഇമ്രാന്‍ ഖാന്റെ പ്രതികരണം ഇങ്ങനെ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button