KeralaLatest NewsNews

പൂതന പരാമര്‍ശത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കരുതെന്ന് ജി. സുധാകരൻ

ആലപ്പുഴ: പൂതന പരാമര്‍ശത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കരുതെന്നും ഇനി ഈ പരിപാടിക്ക് ഇല്ലെന്നും വ്യക്തമാക്കി മന്ത്രി ജി സുധാകരന്‍. മന്ത്രിസ്ഥാനം ഒഴിയാന്‍ പതിനെട്ട് മാസം കൂടിയേ ഉള്ളൂ. താന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടങ്ങ് പൊയ്‌ക്കോളാമെന്നും അദ്ദേഹം പറയുകയുണ്ടായി. ആവശ്യമില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല. താന്‍ ചെയ്തതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ മറ്റാരും ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.7

അതേസമയം ആരേയും പേരെടുത്തു പറയാതെ നടത്തിയ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നാണ് മനസിലാക്കുന്നതെന്നും അതിനാല്‍ മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് എത്തുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. പൂതന പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാന്‍ ഷാനിമോള്‍ ഉസ്മാന് കഴിഞ്ഞില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടറും റിപ്പോർട്ട് നൽകുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button