KeralaLatest NewsNews

2016 നു ശേഷം അടുത്ത മരണത്തിനുള്ള കൃത്യമായ കാലയളവ് : മരണം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ കാലയളവായതോടെ ജോളിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോഴിക്കോട് : 2016 നു ശേഷം അടുത്ത മരണത്തിനുള്ള കൃത്യമായ കാലയളവ് , മരണം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ കാലയളവായതോടെ ജോളിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൂടത്തായി കൊലപാതക കേസ് ഇപ്പോഴും വെളിച്ചത്ത് വന്നില്ലായിരുന്നുവെങ്കില്‍ ഇനിയും കൊലപാതകങ്ങളും എണ്ണം കൂടുമായിരുന്നുവെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ.ജി സൈമണ്‍ വെളിപ്പെടുത്തി. കൊല നടത്താനായി ജോളി സമയവും സന്ദര്‍ഭവും നോക്കിയിരിക്കുകയായിരുന്നു.

ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ.ജി സൈമണ്‍ വെളിപ്പെടുത്തി . ഇതിനു പുറമേ മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്.

അടുത്തകാലത്താണ് ഈ ശ്രമങ്ങള്‍ നടന്നത്. ഓരോ മരണങ്ങള്‍ക്കും ജോളി നല്‍കിയിരുന്ന ഇടവേളകള്‍ പരിശോധിച്ചാല്‍ അടുത്ത കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ സമയത്താണ് അറസ്റ്റെന്ന് വ്യക്തമാകും.

നേരത്തെതന്നെ ഇതുസംബന്ധിച്ച വിവരം ലഭിച്ചിരുന്നു. ശക്തമായ ആക്ഷേപമാണ് ഇക്കാര്യത്തിലുള്ളത്. ജോളിയെ അറസ്റ്റുചെയ്യുന്നതിന് മുമ്പുതന്നെ ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും എസ്.പി പറഞ്ഞു.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയെ അറസ്റ്റ് ചെയ്തത്. റോയിയുടെ മരണം പ്രത്യേക എഫ്ഐആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ കേസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേകശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.

റോയ് തോമസിന്റെ കൊലപാതക കേസില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിനുമേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. രണ്ടാം ഭര്‍ത്താവ് ഷാജു മാപ്പുസാക്ഷി ആകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റു ചെയ്തവരാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നായിരുന്നു എസ്.പിയുടെ മറുപടി.

പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നും തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയടക്കം രണ്ടു കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനിടെ നേരത്തെ ജോളി സമ്മതിച്ചിരുന്നു. പലതവണ തവണ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button