കോഴിക്കോട്: കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി പൊന്നാമറ്റം കുടുംബത്തിലെ മറ്റുള്ളവരെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സൂചന. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പൊന്നാമറ്റം കുടുംബത്തിലെ അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചവര്‍ എല്ലാവരും ഛര്‍ദ്ദിച്ചു എന്നാണ് പൊന്നാമറ്റം കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
അന്ന് രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കറിയില്‍ വിഷാംശം കണ്ടെത്തിയിരുന്നെങ്കിലും ഭക്ഷ്യവിഷബാധയാണെന്ന സംശയമായിരുന്നു. പോലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് ഇതില്‍ അന്വേഷണം തുടങ്ങി.
ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് ഇവര്‍ എല്ലാവരും ഒരുപോലെ മൊഴി നല്‍കിയിരിക്കുന്നത്. അടുക്കളയില്‍ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛര്‍ദ്ദിക്കുകയായിരുന്നു.
Post Your Comments