കട്ടപ്പന•കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ള കട്ടപ്പനയിലെ ജ്യോത്സ്യന്‍ ഒളിവില്‍ പോയതായി സൂചന. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ഏലസ് കണ്ടെത്തിയിരുന്നു. ഈ ഏലസ് തയ്യാറാക്കിയത് ഇയാള്‍ ആണെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപാതക വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വർഷം മുമ്പാണ് റോയ് തോമസിനെ വിവാഹം കഴിച്ച് കോഴിക്കോട് കൂടത്തായിയില്‍ എത്തിയത്.
Post Your Comments