Latest NewsKeralaNews

പാട്ടും കഥയുമായി വ്യത്യസ്തമായ ഒരു കണക്കുപഠിത്തം; ജെസി ടീച്ചറുടെ വീഡിയോ പങ്കുവെച്ച് ധനമന്ത്രി

കൊച്ചി: വിദ്യാരംഭ ദിനത്തില്‍ കുട്ടികളെ പാട്ടുപാടി കയ്യിലെടുത്ത് കണക്ക് പഠിപ്പിക്കുന്ന ജെസി ടീച്ചറുടെ വീഡിയോ പങ്കുവെച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഒന്നുമുതല്‍ പത്ത് വരെ അക്കങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്ന മുഹമ്മ സിഎംഎസ് എല്‍ പി സ്‌കൂളിലെ ജെസി ടീച്ചറാണ് വീഡിയോയില്‍. തള്ളക്കോഴിയുടെയും കുഞ്ഞുങ്ങളുടെയും പാട്ടിലൂടെയാണ് ടീച്ചര്‍ കുട്ടികളെ കയ്യിലെടുക്കുന്നത്. പാട്ടിന്റെ രൂപത്തില്‍ കഥ പറഞ്ഞുകൊണ്ടാണ് ടീച്ചര്‍ വിദ്യാര്‍ഥികളെ എണ്ണം പഠിപ്പിച്ചത്. കുട്ടികള്‍ കൃത്യമായി തന്നെ ടീച്ചറുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തു. എല്ലാ കുട്ടികളും ഒരുമിച്ച് കൃത്യമായി തന്നെ ഒന്നുമുതല്‍ പത്ത് വരെ തെറ്റാതെ പറയുന്നുമുണ്ട്. കണക്ക് ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പൊതുവെ കണക്കാണ്. എന്നാല്‍, നല്ല അധ്യാപകരെ കിട്ടിയാല്‍ കണക്കും മധുരിക്കും എന്നതിന് തെളിവാകുകയാണ് ഈ വീഡിയോ. ജില്ലാതലത്തില്‍ അധ്യാപക പരിശീലക കൂടിയാണ് ജെസിടീച്ചര്‍.

ധനമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ

വിദ്യാരംഭ ദിനത്തിൽ നല്ലൊരു കാഴ്ച. മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ ജെസിടീച്ചർ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങളെ എങ്ങിനെ കണക്ക് പഠിപ്പിക്കണം എന്നതിന് നല്ലൊരു മാതൃക. ഈ സ്കൂളിലെ പ്രധാനാധ്യാപികയും അധ്യാപക അവാർഡ് ജേത്രിയുമായ ജോളി തോമസിനെ കുറിച്ച് ഫേസ്ബുക്കില്‍ പലവട്ടം എഴുതിയിട്ടുണ്ട്. ഇവർ സഹോദരിമാരാണ്. ജെസിടീച്ചറിനെ പോലുള്ളവര്‍ ഒരുമിച്ചാല്‍ ഏതു സ്കൂളാണ് ഒന്നാം തരത്തിലേക്ക് മാറാത്തത്. ജില്ലാതലത്തിൽ അധ്യാപക പരിശീലക കൂടിയാണ് ജെസിടീച്ചർ.

വിദ്യാരംഭം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ആശംസകള്

https://www.facebook.com/thomasisaaq/videos/631436360595621/?__xts__%5B0%5D=68.ARAeeDQzuC2JoKbrCBqThHnTLxdkNPFdtVrXKwXMVKxfAqhgRMRbvHyYYN3JFAeu6j13CpZhYZw-PC3G1UlUHyFMVg1r_gzh-3yclIMuHN9skopTC8EQP0Ukpfk0OlMc5A0ncWWtjCuyas0CTrYL_TOGsRYmyHTY8tzyFjtpu1ggLLSUlKR0JJGkqi-gSvpPZWF4r02N6Lf1gGHZCde2L5vXnYTjxoyJiVzSkqI6vw7JH-a8tAVnwl5Rjx_IquUKCZIzZrmSjDismc2ECbvscI2ymFZT5b_QfuAlHNsew22zxcN9S7WHydkuibBVOgkaiNlpDw05tzOxi1y_XlWzMiMwJYMyNJjWdDlWiw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button