നവരാത്രി ദിവസങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ നൃത്തം. ഗുജറാത്തികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ഗര്‍ബ നൃത്തം. കാലങ്ങളായി ഗുജറാത്തികള്‍ ഈ നൃത്തം പിന്തുടര്‍ന്ന് വരുന്നുമുണ്ട്. എല്ലാവരും ഒരുമിച്ച് കൂടിയതിന്റെ ആഹ്ലാദത്തില്‍ ഒരേപോലെ നൃത്തച്ചുവടുകള്‍ വെച്ചാണ് ഗര്‍ബ കളിക്കുന്നത്. ഇപ്പോഴിതാ സാനിറ്ററി നാപ്കിനുകള്‍ കൈയ്യിലേന്തി ഗാര്‍ബാ ഡാന്‍സുമായി ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.
ഗുജറാത്തിലെ ഐ.ഡി.ടി ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി)യിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് സ്ത്രീ സുരക്ഷയെ സംബന്ധിച്ചും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തെപ്പറ്റിയും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ സാനിറ്ററി നാപ്കിനുകളും കൈയിലെടുത്ത് ഇവര്‍ നൃത്തം ചെയ്യുന്നത്. ആണ്‍കുട്ടികളും നൃത്തത്തില്‍ പങ്കാളികളായിരുന്നുവെന്നതും ശ്രദ്ധേയമായി.
രാജ്യത്തെ പല ഗ്രാമങ്ങളിലുമുള്ള സ്ത്രീകള്‍ സാനിറ്ററി പാഡുകളെക്കുറിച്ച് അറിവില്ലാത്തവരാണ്. പല സ്ത്രീകളും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് നാണക്കേടായി കരുതുന്നു. ആ സ്ഥിതി മാറണം. നാപ്കിനുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. അതാണ് ഇത്തരത്തിലൊരു നൃത്താവിഷ്‌ക്കരണം കൊണ്ട് ഉദ്ദേശിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്തായാലും ഈ നൃത്തം സോഷ്യല്‍മീഡിയ ഏറ്റെടുത്തു.
#WATCH Surat: Students and teachers of Institute of Design & Technology perform garba holding sanitary napkins in their hands to create awareness on the use of sanitary napkins. #Gujarat pic.twitter.com/GrrdUwiyA7
— ANI (@ANI) October 7, 2019
Post Your Comments