KeralaLatest NewsNews

‘അനങ്ങിയാല്‍ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പ്രസ്താവനയും മതിലും തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ ക്ഷേത്രത്തളിലെ എഴുത്തിനിരുത്തലില്‍ വര്‍ണ്ണവിവേചനമുണ്ടെങ്കില്‍ പ്രതികരിക്കാതിരിക്കുന്നതെന്താണ്’ കവി ആലങ്കോട് ലീലാകൃഷ്ണന് മറുപടുയുമായി ഫേസ്ബുക്ക് കുറിപ്പ്

മലപ്പുറം : ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തില്‍ വര്‍ണവിവേചനമുണ്ടെന്ന കവി ആലങ്കോട് ലീലാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സാഹിത്യകാരന്‍ ദിനേശ് തിരൂര്‍. കറുത്തവനും വെളുത്തവനും പാവപ്പെട്ടവനും പണക്കാരനും തുഞ്ചന്‍ പറമ്പില്‍ വന്ന് എഴുത്തിനിരുത്താം എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ക്ഷേത്രങ്ങളില്‍ വര്‍ണ വിവേചനമുണ്ടെന്നതാണെന്നും കേരളത്തിലെ ഏത് ക്ഷേത്രത്തിലാണ് എഴുത്തിനിരുത്തലില്‍ സാമ്പത്തിക വിവേചനവും വര്‍ണ വിവേചനവും കാണിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ദിനേശ് തിരൂര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അനങ്ങിയാല്‍ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പ്രസ്താവനയും മതിലും തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്ന താങ്കളെ പോലുള്ളവര്‍ ക്ഷേത്രത്തളിലെ എഴുത്തിനിരുത്തലില്‍ വര്‍ണ്ണവിവേചനമുണ്ടെങ്കില്‍ പ്രതികരിക്കാതിരിക്കുന്നത് എന്താണെന്നും അടുത്ത കാലത്തായി ക്ഷേത്രങ്ങള്‍ക്കുനേരേയും, ഹിന്ദു ആചാരങ്ങള്‍ക്കെതിരേയും തിരിയുന്നത് കേരളത്തില്‍ നിത്യസംഭവമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന വിദ്യാരംഭങ്ങളെ ഇല്ലാത്ത വര്‍ണ്ണവിവേചനം പറഞ്ഞ് ഒരു വലിയ ജനസമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയത് മോശമായി എന്നും കേരളത്തിലെ ഒരു ക്ഷേത്രത്തിലും എഴുത്തിനിരുത്തലില്‍ വര്‍ണ്ണവിവേചനം നടക്കുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ അറിയാന്‍.
താങ്കള്‍ തുഞ്ചന്‍ പറമ്പിലെ വിദ്യാരംഭ ദിനത്തോടനുബന്ധിച്ച് ഇന്ന് തുഞ്ചന്‍ പറമ്പില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖം ഒരു ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തത് ഇന്നു ഞാന്‍ കണ്ടു. എല്ലാവര്‍ക്കും അറിവു നല്‍കുക എന്ന ഉദ്ദേശ്യത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ തുടങ്ങിയ ഗുരുകുലമാണ് ഇതെന്നും ഭാഷയുടെ ആദ്യത്തെ നവോത്ഥാന മാണ് ഇതെന്നും താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരി തന്നെ. എന്നാല്‍, ക്ഷേത്രങ്ങളില്‍ നടത്തുന്ന വിദ്യാരംഭത്തെ താങ്കള്‍ വളരെ മോശമായി പറഞ്ഞത് വേദനാജനകമാണ്. ക്ഷേത്രങ്ങളിലെ വിദ്യാരംഭവും മഹത്തരം തന്നെ എന്നു പറഞ്ഞതിന്റെ തുടര്‍ച്ചയായി ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്തിന് വര്‍ണ്ണവിവേചനമുണ്ടെന്ന് തുഞ്ചന്‍ പറമ്പിലെ വിദ്യാരംഭത്തെ ഉപമയാക്കി താങ്കള്‍ പറഞ്ഞിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഇല്ലാത്ത സവിശേഷത തുഞ്ചന്‍ പറമ്പില്‍ വന്ന് എഴുത്തിനിരുത്താമെന്നതാണ് .കറുത്തവനും വെളുത്തവനും പാവപ്പെട്ടവനും പണക്കാരനും ഇവിടെ വരാം ( എഴുത്തിനിരുത്താം). എന്നാണ് താങ്കള്‍ പറഞ്ഞിരിക്കുന്നത്.ഇതിന്റെ ആന്തരാര്‍ത്ഥം ക്ഷേത്രങ്ങളില്‍ ഈ വിവേചനമുണ്ടെന്നല്ലേ?.താങ്കളോടുള്ള ആദരവ് ഉള്ളിലൊതുക്കിക്കൊണ്ടു തന്നെ ചോദിക്കട്ടെ, കേരളത്തിലെ ഏതു ക്ഷേത്രത്തിലാണ് എഴുത്തിനിരുത്തലില്‍
വര്‍ണ്ണവിവേചനവും സാമ്പത്തിക വിവേചനവും കാണിക്കുന്നത് ?.ഏതെങ്കിലും ഒരു ക്ഷേത്രം ചൂണ്ടിക്കാണിക്കാമോ?. അനങ്ങിയാല്‍ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പ്രസ്താവനയും മതിലും തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്നതാങ്കളെ പോലുള്ളവര്‍ ക്ഷേത്രത്തളിലെ എഴുത്തിനിരുത്തലില്‍ വര്‍ണ്ണവിവേചനമുണ്ടെങ്കില്‍ പ്രതികരിക്കാതിരിക്കുന്നതെന്തേ?. അടുത്ത കാലത്തായി ക്ഷേത്രങ്ങള്‍ക്കുനേരേയും, ഹിന്ദു ആചാരങ്ങള്‍ക്കെതിരേയും തിരിയുന്നത് കേരളത്തില്‍ നിത്യസംഭവമായിരിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന വിദ്യാരംഭങ്ങളെ ഇല്ലാത്തവര്‍ണ്ണവിവേചനം പറഞ്ഞ് ഒരു വലിയ ജനസാമാന്യത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയത് മോശമായി. കേരളത്തിലെ ഒരു ക്ഷേത്രത്തിലും എഴുത്തിനിരുത്തലില്‍ വര്‍ണ്ണവിവേചനം നടക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. തുഞ്ചന്‍ പറമ്പിലേതു പോലെത്തന്നെ കറുത്തവനെന്നോ വെളുത്തവനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ ക്ഷേത്രങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് കുട്ടികള്‍ ഹരിശ്രീ കുറിച്ചിട്ടുണ്ടെന്ന വസ്തുത താങ്കളെ അറിയിക്കട്ടെ.താങ്കളുടെ ഈ പ്രസ്താവനയിലെ പരാമര്‍ശം പിന്‍വലിക്കണ്ടമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആദരവോടെ,
തിരൂര്‍ ദിനേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button