Latest NewsIndiaNews

മഹാരാഷ്ടയും, ഹരിയാനയും താമരയ്ക്കുള്ളിലാക്കും; തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ്

ബിലാസ്പൂര്‍: മഹാരാഷ്ടയും, ഹരിയാനയും താമരയ്ക്കുള്ളിലാക്കുമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി തിളക്കമാർന്ന വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയ്ക്ക് മികച്ച സമയമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ എന്നിങ്ങനെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തുടനീളം 17 കോടിയോളം പേര്‍ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിക്കുറിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സ്വപ്നവും ബിജെപിയുടെ പോരാട്ടവും ഒടുവില്‍ സഫലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് ശക്തി നല്‍കിയത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ചരിത്രപരമായ പല തീരുമാനങ്ങളും ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. ലോക രാജ്യങ്ങളെല്ലാം ഇന്ത്യയെ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യം പാകിസ്ഥാനെ നേരിടുന്ന രീതി വേറിട്ടതാണ്. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ കാരണം. ജെ പി നദ്ദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button