കറാച്ചി: 20-20പ്പോരിൽ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ 35 റണ്‍സിനു തോൽപ്പിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാന് കഴിഞ്ഞില്ല. 19 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര പാകിസ്താന് നഷ്ടമായി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഭാനുക രാജപക്ഷ(77),ഷെഷാന്‍ ജയസൂര്യ(28 പന്തില്‍ 34), ദാസുന്‍ ഷനക(15 പന്തില്‍ 27) എന്നിവരുടെ ബാറ്റിംഗ് ആണ് ലങ്കയെ മികച്ച സ്‌കോറിൽ എത്തിച്ചത്. അതോടൊപ്പം തന്നെ ശ്രീലങ്കയ്ക്കായി നുവാന്‍ പ്രദീപ് നാലും,ഹസരങ്ക മൂന്നും ഉദാന രണ്ടും വിക്കറ്റെടുത്തു.
ഇമാദ് വാസിം(29 പന്തില്‍ 47), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്(16 പന്തില്‍ 26), ആസിഫ് അലി(27 പന്തില്‍ 29) എന്നിവരുടെ പ്രകടനം ഭേദപ്പെട്ട സ്‌കോറിൽ എത്താൻ പാകിസ്ഥാനെ സഹായിച്ചു. പരമ്പരയിലെ അവസാന മത്സരം ഒമ്പതിന് നടക്കും.
Post Your Comments