Latest NewsNewsInternational

കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തം; നോബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍

സ്‌റ്റോക്‌ഹോം: കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത് മൂന്ന് ഗവേഷകര്‍. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത്.

ഇവരുടെ കണ്ടെത്തല്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ പുതിയ വഴി കണ്ടെത്താന്‍ സഹായിക്കുമെന്ന് നോബേല്‍ പുരസ്‌കാര ജൂറി പറഞ്ഞു. ശരീര കോശങ്ങള്‍ എങ്ങനെയാണ് ഓക്‌സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവര്‍ പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button