Latest NewsIndiaNews

മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം; വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

മുംബൈ: ആരേ കോളനിയിലെ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം തടയണമെന്ന വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. മുംബൈ നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആരേ കോളനിയിലെ മരങ്ങൾ മെട്രോ കാർ ഷെഡ് നിർമാണത്തിന്റെ പേരിലാണ് മുറിച്ചുമാറ്റാൻ ഒരുങ്ങുന്നത്. കോടതി നവരാത്രി അവധിയാണെന്നിരിക്കെ വിഷയത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചാണ് ഹർജി പരിഗണിക്കുന്നത്.

ALSO READ: ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന വലിയ തോതിലുള്ള ഭീകരാ​ക്ര​മ​ണം പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി., വൻ ആയുധ ശേഖരവും സ്‌ഫോടകവസ്തുക്കളും പിടികൂടി

ബോംബെ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ മരം മുറിക്കാനുള്ള മെട്രോ അധികൃതരുടെ നീക്കം വലിയ പ്രതിഷേധത്തിനും രാഷ്ട്രീയ വിവാദത്തിനും കാരണമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button