കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുടെ വിവാദക്കുരുക്കുകൾ കൂടുതൽ മുറുകുകയാണ്. ആരോപണ പ്രത്യാരോപണവുമായി ബന്ധുക്കൾ രംഗത്തുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജു സ്ഖറിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് റോയി-ജോളി ദമ്ബതികളുടെ മകന്‍ റെമോ രംഗത്തുവന്നത്. ഇതോടെ ഷാജുവിന്റെ ആദ്യ ഭാര്യ സിലുവിന്റെ മരണത്തിലും സംശയങ്ങള്‍ ഉയരുകയാണ്. ഈ സംശയങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അന്വേഷണ സംഘം വിശദമായി തന്നെ രംഗത്തുവരുന്നുണ്ട്.സിലി കൊല്ലപ്പെടുന്ന ദിവസം സിലി പോകാനിടയുള്ള സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ജോളിക്കു നേരത്തേ അറിയാമായിരുന്നു.
കൊലപാതകം അതനുസരിച്ച് ആസൂത്രണം ചെയ്‌തെന്ന സൂചനകളും ലഭിക്കുന്നു. ഇക്കാര്യത്തില്‍ ആരാണു സഹായിച്ചതെന്നാണ് അന്വേഷിക്കുന്നത്.അതേസമയം സിലി മരിക്കുന്നതിന് മുമ്ബ് ജോളിക്ക് തന്നോട് താല്‍പ്പര്യമുണ്ടായിരുന്നു എന്നാണ് ഷാജു പറയുന്നത്. ഇതില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും നേരത്തെ കേസു കൊടുത്തിരുന്നെങ്കില്‍ സിലിയെയും മക്കളെയും രക്ഷിക്കാമായിരുന്നുവെന്നു ഷാജു പറഞ്ഞു. താന്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിക്കുകയാണ് ഷാജു. പൊലീസിന്റെ ഏത് അന്വേഷണവുമായി സഹകരിക്കും. താനുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതും ജോളി തന്നെയാണെന്നും ഷാജു പറഞ്ഞു.
ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദേനമേറ്റ് കൊല്ലപ്പെട്ടു
ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമക്ക് പോയ ആളാണ് ഷാജു എന്ന റോമോയുടെ ആരോപണത്തെക്കുറിച്ചു ഷാജു വിശദീകരിച്ചു. ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ജോളിക്കൊപ്പം താന്‍ കൂടെ പോയിരുന്നെന്നും വരാന്‍ താമസിക്കുമെന്ന് ജോളി പറഞ്ഞപ്പോള്‍ എങ്കില്‍ താന്‍ ഒരു സിനിമയ്‌ക്കോ പോയുന്നു എന്നും പറഞ്ഞിരുന്നു എന്നാണ് ഷാജുവിന്റെ വിശദീകരണം. എന്നാല്‍ താന്‍ സിനിമയ്ക്ക് പോയില്ലെന്നും പിന്നീട് ചോദ്യം ചെയ്യാലിന് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ പോയി എന്നും ഷാജു കൂട്ടിച്ചേര്‍ത്തു. തനിക്ക് അമിതമായി വികാരം പ്രകടിപ്പിക്കാൻ അറിയില്ലെന്നും അത് തന്റെ ജന്മ സ്വഭാവമാണെന്നും ഷാജു പറയുന്നു.
Post Your Comments